സബ്സിഡിയോട് കൂടി ഹോം ലോൺ നേടാം

ഹോം ലോണിന് പലിശ സബ്‌സിഡി ലഭിക്കുന്ന ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീമിനെ പറ്റി കൂടുതലറിയാം. ഈ ആനുകൂല്യം 2021 മാർച്ച് 31 വരെ ലഭ്യമാണ്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഒരുപാട് വിഭാഗങ്ങളായി ഈ സ്കീമിനെ തിരിച്ചിട്ടുണ്ട്. ഇതിൽ മിഡിൽ ഇൻകം ഗ്രൂപ്പിന് സബ്‌സിഡി ലഭിക്കുന്ന പദ്ധതി മാത്രമാണ് 2021 മാർച്ച് 31 വരെ നീട്ടിയിരിക്കുന്നത്. ബാക്കിയുള്ള സാമ്പത്തികമായി ദുർബലരായവരുടെയും മറ്റുള്ളവർക്ക് ലഭിക്കുന്ന പദ്ധതിയും ഈ കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.

6 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനമുള്ളവരെയാണ് മിഡിൽ ഇൻകം ഗ്രൂപ്പിൽ ചേർത്തിട്ടുള്ളത്. മിഡ്‌ഡിൽ ഇൻകം ഗ്രൂപ്പിന്റെ MG1 എന്നും MG2 എന്നും വരുമാനത്തെ അടിസ്ഥാനമാക്കി തിരിച്ചിട്ടുണ്ട്. വാർഷിക ലോൺ 6 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിലുള്ളവരാണ് MG1 വിഭാഗത്തിൽ ഉള്ളത്. ഇവർക്ക് 4% പലിശ സബ്‌സിഡി ആണ് ലഭിക്കുന്നത്. 20 വർഷമായിരിക്കും പരമാവധി ലോൺ കാലാവധി. പരമാവധി 9 ലക്ഷം രൂപക്ക് വരെ മാത്രമാണ് പലിശ സബ്‌സിഡി ലഭിക്കുന്നത്. ഇതിന് മുകളിൽ വരുന്ന തുകയ്ക്ക് പലിശയിൽ സബ്‌സിഡി കിട്ടില്ല.

12 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനം ഉള്ളവരെയാണ് MG2 വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. സബ്‌സിഡി ലഭിക്കുന്ന പരമാവധി ലോൺ തുക 12 ലക്ഷം രൂപയാണ്. പരമാവധി ലോൺ കാലാവധി 20 വർഷമായിരിക്കും. 3% പലിശ സബ്‌സിഡി ആണ് ലഭിക്കുന്നത്. പരമാവധി തുകയുടെയും കാലാവധിയുടെയും മുകളിൽ എടുക്കുകയാണെങ്കിൽ സബ്‌സിഡി ലഭിക്കില്ല.  വനിതകളുടെ പേരിലായിരിക്കണം വീട്. വനിതയുടെ അഭാവത്തിൽ പുരുഷന്റെ പേരിലാകാം.  ഏത് ബാങ്കിൽ നിന്നും വേണമെങ്കിൽ ഈ ലോണിന് അപ്ലൈ ചെയ്യാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply