കോവിഡ് 19 പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സന്ദർഭത്തിൽ, ഉപജീവന മാർഗം നിലച്ച ഒരുപാട് പേരുണ്ട്. കർഷകർ, കൂലിപ്പണിക്കർ അങ്ങനെ തുടങ്ങി നിരവധി ആളുകൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇത്തരത്തിലുള്ളവർക്ക് സഹായമായി സർക്കാർ നിരവധി സഹായ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിൽ ഒട്ടുമിക്ക ധനസഹായം എല്ലാം ഗുണഭോകതാവിന്റെ അക്കൗണ്ടിൽ നേരിട്ട് എത്തിയിരുന്നു. കർഷകർക്ക് അക്കൗണ്ടിൽ 1000 രൂപ ധനസഹായം സർക്കാർ തീരുമാനിച്ചിരുന്നു.
ഒരുപാട് കർഷകർക്ക് നേരിട്ട് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല.മാത്രമല്ല ലോക്കഡോൺ പശ്ചാത്തലത്തിൽ അക്ഷയ കേന്ദ്രങ്ങൾ, ജനസേവ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തനമല്ലായിരുന്നു, അത് കൊണ്ട് ഒരുപാട് പേർക്ക് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞില്ല. അത് കൊണ്ട് വീണ്ടും അപേക്ഷിക്കാനുള്ള അവസരം വരുന്നു. കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവർക്കാണ് ഈ സേവനം ലഭിക്കുന്നത്. നിലവിൽ നേരിട്ട് ഓഫിസിൽ എത്തി അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരുന്നു, പക്ഷെ കൂടുതൽ പേർക്കും അതിന് സാധ്യമല്ലായിരുന്നു. അത്കൊണ്ട് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.
അക്ഷയ കേന്ദ്രങ്ങൾ വഴിയോ ജനസേവ കേന്ദ്രങ്ങൾ വഴിയോ www.karshakathozhilali.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ആവശ്യമായ രേഖകൾ കൂടി സമർപ്പിക്കുക, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ ഫ്രന്റ് പേജിന്റെ പകർക്ക്, ബന്ധപ്പെട്ട ക്ഷേമ നിധിയുടെ ഫ്രണ്ട് പേജിന്റെ പകർക്ക്, അവസാനമായി അംശദായം അടച്ചതിന്റെ ബില്ലിന്റെ പകർക്ക് കൂടി അപേക്ഷയുടെ കൂടെ സമർപ്പിക്കുക. അപ്ലിക്കേഷൻ ഫോമിലെ പേരും രേഖകളിലെ പേരും വ്യത്യാസം ഉണ്ടായാൽ അത് സംബന്ധിച്ചുള്ള ലെറ്റർ കൂടി വെക്കണം.
