വെസ്റ്റേൺ റെയിൽവേ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ടെലിഫോൺ അല്ലെങ്കിൽ വാട്സ്ആപ്പ് വഴി ഇന്റർവ്യൂ നടത്തുന്നു. CMP-GDMO, CMP Specialist Obst & Gynae /Intensivist /Physician/ Anesthetists/ Radiologist, Renal Replacement/ Hemodialysis Technician , Hospital Attendants, House Keeping Asst തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന തീയതി 24.05.2020 ആണ്.
CMP-GDMO തസ്തികയിലേക്ക് 9 ഒഴിവുകളുണ്ട്. MBBS ആണ് ആവശ്യമായ യോഗ്യത. 53 വയസ്സാണ് പരമാവധി പ്രായപരിധി. 75,000 രൂപയാണ് ശമ്പളം. CMP Specialist തസ്തികയിൽ 11 ഒഴിവുകളാണുള്ളത്. MBBS & PG Degree /Diploma ആണ് ആവശ്യമായ യോഗ്യത.
95,000/- രൂപയാണ് ശമ്പളം. 53 വയസ്സാണ് പരമാവധി പ്രായപരിധി.കാറ്റഗറി തിരിച്ചുള്ള ഒഴിവ് വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിക്കുക.
Renal Replacement/ Hemodialysis Technician തസ്തികയിൽ 2 ഒഴിവുകളുണ്ട്. ഡിപ്ലോമ,കൂടാതെ BSC പാസായിരിക്കണം. കൂടുതൽ യോഗ്യത അറിയാൻ നോട്ടിഫിക്കേഷൻ വായിക്കുക. 20 വയസ്സ് മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി. 35,400 രൂപയും മറ്റ് അലവൻസും ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. Hospital Attendants തസ്തികയിൽ 65 ഒഴിവുകളുണ്ട്. പത്താം ക്ലാസ് ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 18 മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി. 18,000 രൂപയും മറ്റ് അലവൻസും ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
House Keeping Asst തസ്തികയിൽ 90 ഒഴിവുകളുണ്ട്. പത്താം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം. 18 മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി. 18,000 രൂപയും മറ്റ് അലവൻസും ആണ് ശമ്പളം. കൂടുതൽ യോഗ്യത,ശമ്പളം,ഒഴിവ് വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കാം.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
