കൊച്ചിൻ മെട്രോയിൽ അവസരം.

കൊച്ചി മെട്രോ വിവിധ തസ്തികകളിലായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. Deputy General Manager (Rolling Stock), Deputy General Manager (P&T), Deputy General Manager (E&M), Manager (E&M), Manager(Lifts & Escalators), Manager(Rolling Stock)എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതയനുസരിച്ചു വിവിധ തസ്തികയിലേക്ക് മെയ് 27ന് മുൻപായി ഓൺലൈനായി നോട്ടിഫിക്കേഷനിൽ പറഞ്ഞത് പോലെ അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

Deputy General Manager(Rolling Stock) തസ്തികയിൽ ഒരു ഒഴിവുണ്ട്. Rs.70000-200000(IDA) ആണ് ശമ്പളം. എലെക്ട്രിക്കൽ/ എലെക്ട്രിക്കൽ & ഈലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇവയിൽ ഏതിലെങ്കിലും എഞ്ചിനീയറിംഗ് ഡിഗ്രീ എടുത്തിരിക്കണം. കൂടാതെ 10 വർഷത്തെ പ്രവർത്തി പരിചയവും.48 വയസ്സാണ് പ്രായപരിധി. Deputy General Manager(P&T) തസ്തികയിൽ 2 ഒഴിവുകളുണ്ട്. നിശ്‌ചയിച്ചിരിക്കുന്ന ശമ്പളം Rs.70000-200000 ആണ്. എലെക്ട്രിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് പാസായിരിക്കണം. 10 വർഷത്തെ പ്രവർത്തി പരിചയവും. 48 വയസ്സാണ് പ്രായപരിധി (സർക്കാർ ഉത്തരവ് പ്രകാരമുള്ള ഇളവുകൾ അർഹതപ്പെട്ടവർക്ക് ലഭിക്കും.)

Deputy General Manager(E&M) തസ്തികയിൽ 1 ഒഴിവുണ്ട്. Rs.70000-200000 രൂപയാണ് ശമ്പളം. എലെക്ട്രിക്കൽ/ എലെക്ട്രിക്കൽ & ഈലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / മെക്കാനിക്കൽ ട്രെഡിൽ എഞ്ചിനീയറിംഗ് ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. കൂടാതെ 10 വർഷത്തെ പ്രവർത്തി പരിചയവും. 48 വയസ്സാണ് പ്രായപരിധി. Manager(E & M) തസ്തികയിൽ 3 ഒഴിവുകൾ . ശമ്പളം Rs.60000-180000 ആണ്. എലെക്ട്രിക്കൽ/ എലെക്ട്രിക്കൽ & ഈലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / മെക്കാനിക്കൽ ട്രെഡിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഡിപ്ലോമ കൂടാതെ 7 വർഷത്തെ പ്രവർത്തി പരിചയവും. 40 വയസ്സാണ് പ്രായപരിധി.

Manager(Lifts & Escalators) തസ്തികയിൽ 1 ഒഴിവുണ്ട്. Rs.60000-180000(IDA) ആണ് ശമ്പളം. ലെക്ട്രിക്കൽ/ എലെക്ട്രിക്കൽ & ഈലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ട്രെഡിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഡിപ്ലോമ കൂടാതെ 7 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. 40 വയസ്സാണ് പ്രായപരിധി. Manager(Rolling Stock)- 1 ഒഴിവ്. Rs.60000-180000(IDA) രൂപയാണ് ശമ്പളം.തലപര്യമുള്ളവരും യോഗ്യതയുള്ളവരും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കുക.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply