ICSIL-ൽ ജോലി നേടാൻ അവസരം

ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം ഇന്ത്യ ലിമിറ്റഡ് മൾട്ടി ടാസ്കിങ് തസ്തികയിലേക്ക് യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് നിശ്ചയിച്ച തീയതിയിലും സ്ഥലത്തും ഇന്റർവ്യൂയിൽ പങ്കെടുക്കാം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്ക്.

MTS തസ്തികയിൽ 15 ഒഴിവുകളാണുള്ളത്. അപേക്ഷിക്കുന്നവർ എട്ടാം ക്ലാസ് ജയിച്ചവർ ആയിരിക്കണം. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. കുറഞ്ഞത് 18 വയസ്സ് ഉള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്. പ്രതിമത്വം 14842 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാകും നിയമനം, ആവശ്യകതയനുസരിച്ച് നിയമന കാലാവധി നീട്ടിയേക്കാം.

ജൂലൈ 14, 2020 ന് ആണ് ഇന്റർവ്യൂ നടക്കുന്നത്. ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം ഇന്ത്യ ലിമിറ്റഡ് (ICSIL ), അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, Ist ഫ്ലോർ, ഓഖ്‌ല ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഫേസ് III, ന്യൂ- 110020 എന്ന വിലാസത്തിൽ ഇന്റർവ്യൂ പങ്കെടുക്കാം. 10.30 am മുതൽ 12.30 pm വരെയാകും ഇന്റർവ്യൂ നടക്കുന്നത്. ഇന്റർവ്യൂ സമയം കഴിഞ്ഞെത്തുന്നവരെ ഇന്റർവ്യൂയിൽ പങ്കെടുപ്പിക്കില്ല.

1000 രൂപയാകും രേങിസ്ട്രറേൻ ഫീസ്, യോഗ്യത, പ്രായം തുടങ്ങിയ തെളിയിക്കുന്ന ഒർജിനൽ രേഖകളുമായി വേണം ഇന്റർവ്യൂയിൽ പങ്കെടുക്കാൻ. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്).

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്

Leave a Reply