നമ്മുടെ വീട്ടിലെ വിദ്യാർഥികൾക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ പങ്ക് വെക്കുന്നത്. ഇതിനോടകം ഒരുപാട് പ്രൈവറ്റ് സ്കോളർഷിപ്പുകൾ ഈ വെബ്സൈറ്റിലൂടെ പരിചയപ്പെടുത്തിയിരുന്നു. നിരവധി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്കോളർഷിപ്പുകളും അറിയിരിച്ചുരുന്നു. ഇതിൽ കൂടുതൽ സ്കോളര്ഷിപ്പുകൾക്കും നിരവധി പേർ അപേക്ഷിച്ചിരുന്നു. അർഹതയുള്ളവരുടെ കൈകളിലേക്ക് അതിന്റെ തുക ബാങ്ക് അക്കൗണ്ട് വഴി എത്തുക തന്നെ ചെയ്യും.
അത്തരത്തിൽ സർക്കാരിന്റെ ഒരു പദ്ധതി പ്രകാരം ഒന്നാം ക്ലാസ് മുതൽ PG വരെയുള്ള കുട്ടികൾക്ക് അക്കൗണ്ടുകളിലേക്ക് സാമ്പത്തിക സഹായം എത്തുന്നു. 2020-21 ആക്‌സിഡമിക് വർഷത്തിലെ വിദ്യാകിരണം പദ്ധതിയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് ആകും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകള്‍ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് യോഗ്യത. 1 ലക്ഷത്തിൽ താഴെയായിരിക്കണം കുടുംബ വാർഷിക വരുമാനം.
ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 300 രൂപയും, 6 മുതല്‍ 10 വരെയുള്ളവര്‍ക്ക് 500 രൂപയും, +1, +2 , ഐ.റ്റി.ഐ കോഴ്‌സുകള്‍ക്ക് 750 രൂപയും, ഡിപ്ലോമ, ബിരുദ – ബിരുദാനന്തര കോഴ്‌സുകള്‍ക്ക് 1,000 രൂപയും ആകും ലഭിക്കുക. സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ക്ലാസ്സിലേക്കും പരമാവധി പത്ത് മാസത്തേക്കാണ് പണം ലഭിക്കുന്നത്. വേറെ ഏതെങ്കിലും പദ്ധതി പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവർക്ക് ഈ പദ്ധതി വഴി ധനസഹായം ലഭിക്കില്ല.
