3 വർഷത്തേക്ക് കുട്ടികൾക്ക് മാസം 2000 വീതം

മൂന്ന് വർഷത്തേക്ക് പ്രതിമാസം 2000 രൂപ ലഭിക്കുന്ന കേരള സർക്കാർ പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. വിജ്ഞാന ദീപ്തി 2020 എന്നാണ് ഈ പദ്ധതിയുടെ പേര്. സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖേന ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ പരിധിയിൽ വരുന്ന 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് നടത്തി വരുന്ന സംസ്ഥാന സ്‌പോൺസർഷിപ് പദ്ധതിയായ വിജ്ഞാന ദീപ്തിയുടെ ഈ സാമ്പത്തിക വർഷത്തെ നടത്തിപ്പിനായി വനിത ശിശു വികസന വകുപ്പ് 2 കോടി 35 ലക്ഷം രൂപയുടെ ഭരണാനുമതി ഇപ്പോൾ നൽകിയിരിക്കുകയാണ്.

ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത് സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. പഠിക്കാൻ സാധിക്കാത്ത സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ചൈൽഡ് കെയർ ഹോമിൽ താമസിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ് സർക്കാർ ഈ പദ്ധതി രൂപം കൊണ്ടത്. ആയിരക്കണക്കിന് വിദ്യാർഥികളെ പ്രതിവർഷം ഇതിനായി തിരഞ്ഞെടുക്കുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ പരിധിയിൽ വരുന്ന കുട്ടികൾക്കാകും ഈ സേവനം ലഭിക്കുന്നത്.

ജെ ജെ ആക്ടിന്റെ പരിധിയിൽ വരുന്ന 18 വയസ്സിന്റെ പരിധിയിൽ വരുന്ന കുട്ടികൾക്ക് സ്ഥാപനേതര ഉറപ്പ് വരുത്താൻ വേണ്ടിയും സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിദ്യാഭ്യാസം നേടാൻ കഴിയാത്ത കുട്ടികൾക്കും വേണ്ടി പ്രതിമാസം 2000 രൂപ ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്. ജെ ജെ സ്ഥാപനത്തിൽ ഉള്ള കുട്ടികളെ സാമ്പത്തിക സഹായത്തോടെ വീട്ടിലേക്ക് മാറ്റാൻ കൂടിയാണ് ഈ പദ്ധതി രൂപീകരിച്ചത്. 18 വയസ്സിന് താഴെയുള്ളവർക്കാണ് അപേക്ഷിക്കാനുള്ള അർഹതയുള്ളത്.

Leave a Reply