50000 രൂപ വരേ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നു

നമ്മളിൽ ഒരുപാട് പേർ അല്ലെങ്കിൽ നമ്മുക്ക് വേണ്ടപ്പെട്ടവർ നിരവധി അസുഖങ്ങളുടെ പിടിയിലാണ്. ഒട്ടുമിക്ക ആളുകളും ചികിത്സക്കായി പണം കണ്ടെത്താൻ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. ചിലർ പണം കണ്ടെത്താൻ കഴിയാത്തതിന്റെ പേരിൽ ചികിത്സയ്ക്ക് വിദേയരാകാതെ പോകുന്നുണ്ട്. എന്നാൽ ഇത്തരം ആളുകളുടെ സഹായിക്കാൻ വേണ്ടി സർക്കാർ രൂപ൦ കൊണ്ട പദ്ധതിയാണ് സൊസൈറ്റി ഫോർ മെഡിക്കൽ അസ്സിസ്ടന്റ് ടടു ദി പുവർ.

ഈ ഒരു പദ്ധതി പ്രകാരം APL , BPL എന്ന വ്യത്യാസമില്ലാതെ അർഹതയുള്ളവർക്ക് 50,000 രൂപ വരെ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് ആണ് അപേക്ഷയ്ക്കാൻ കഴിയുക. ഒരു വട്ടം മാത്രമാകും ഈ 50,000 രൂപയുടെ ചികിത്സ ലഭ്യമാക്കാൻ കഴിയുക. സർക്കാരിന്റെ മറ്റേതെങ്കിലും ആനുകൂല്യം കൈപറ്റുന്നുണ്ടെങ്കിൽ ആ തുക തികയാതെ വരുന്ന പ്രകാരം മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

അപേക്ഷ വെക്കുമ്പോൾ ഡോക്ടറുടെ സാക്ഷ്യ പത്രം, തുക ഡോക്ടർ രേഖപ്പെടുത്തിയിരിക്കണം. 49 ആശുപത്രികൾ വഴിയാണ് സർക്കാർ ഈ ആനുകൂല്യം നൽകുന്നത്. ചികില്സിക്കുന്ന ഡോക്ടർ മുഖേനയാണ് അപേക്ഷ സമർപ്പിക്കുന്നത്. അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്ത് ശേഷം പൂരിപ്പിച്ച് ആവശ്യമുള്ള രേഖകൾ ഉൾപ്പടെ മെമ്പർ സെക്രട്ടറി, സൊസൈറ്റി ഫോർ മെഡിക്കൽ അസ്സിസ്ടന്റ് ടടു ദി പുവർ, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്(ജനറൽ ആശുപത്രിക്ക് സമീപം), തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അയക്കുക.

അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഡോക്ടറുടെ സാക്ഷ്യ പത്രം

 

Leave a Reply