ലോക്കഡോൺ പശചാതലത്തിൽ ലഭിച്ചിരുന്ന സൗജന്യ റേഷൻ ജൂൺ മാസത്തോടെ അവസാനിക്കും എന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. പക്ഷെ കേന്ദ്ര സർക്കാർ വക മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം എന്തൊക്കെയെന്ന് നോക്കാം. കാർഡിലെ ഓരോ അംഗത്തിനും ഓരോ കിലോ അരിയും ഒരു കാർഡിന് ഒരു കിലോ പയറും നൽകാനായി തീരുമാനിച്ചിട്ടുണ്ട്. ഈ ആനുകൂല്യം നവംബർ വരെ നീളുമെന്നാണ് പറയപ്പെടുന്നത്, പക്ഷെ അതിന്റെ കുറിച്ചുള്ള ഔദ്യോഗികകായ ഉത്തരവൊന്നും ഇറങ്ങിയിട്ടില്ല.
ഇത് വരെയുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ ജൂലൈ മാസത്തിൽ നീല വെള്ള കാർഡ് ഉടമകൾക്ക് ഈ ആനുകൂല്യം ഒന്നും ലഭിച്ചേക്കില്ല. ഓരോ കാർഡിനും എന്തൊക്കെയാണ് ലഭിക്കുന്നതെന്ന് നോക്കാം. AAY കാർഡിന് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായും, 1 കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. PHH (പിങ്ക്) കാർഡ് ഉള്ളവർക്ക് ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും കിലോ 2 രൂപ നിരക്കിൽ ലഭിക്കും.
നീല കാർഡ് ഉടമകൾക്ക് 2 കിലോ അരി വീത൦ ഓരോ അംഗത്തിനും 4 രൂപ നിരക്കിൽ ലഭിക്കും. 1 കിലോ മുതൽ 3 കിലോ വരെ ആട്ട കിലോ 17 രൂപയ്ക്ക് ലഭിക്കും. വെള്ള കാർഡ് ഉടമകൾക്ക് 4 കിലോ അരി കിലോയ്ക്ക് 10.90 രൂപയ്ക്ക്, ലഭ്യതയനുസരിച്ച് 1 കിലോ മുതൽ 3 കിലോ ആട്ട വരെ കിലോ 17 രൂപയ്ക്ക് ലഭിക്കും.

Image courtesy :Department of Food & Civil Supplies, Kerala facebook page
