സൗജന്യ കിറ്റ് വിതരണം അഞ്ചാം ഘട്ടം

കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളുടെ സംയോജന ഫലമായിട്ട് സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ കിറ്റ് വിതരണം നടത്തുന്നത്. സ്റ്റേറ്റ് സിലബസ് പഠിക്കുന്ന കുട്ടികൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. പ്രീ പ്രൈമറി സെക്ഷൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഈ സഹായം. 81 കോടിയോളം രൂപയാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ പദ്ധതിക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്നത്. അരിയും 9 ഇനങ്ങൾ ഉള്ള പലവഞ്ഞഞങ്ങളുമാണ് ഈ കിറ്റിൽ ഉണ്ടാകുന്നത്.

വീട്ടിലെ മുതിർന്ന വ്യക്തികൾ ആണ് പോയി വാങ്ങേണ്ടത് , കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. സ്കൂളുകളിൽ നിന്നും വിദ്യാർഥികളുടെ കണക്ക് വിവരങ്ങൾ കൈമാറുന്നതിനനുസരിച്ചാണ് കിറ്റുകൾ എത്തി ചേരുന്നത്. നിലവിൽ 2019-20 അക്കാഡമിക് വർഷത്തിലെ ശേഷിക്കുന്ന പ്രവർത്തി ദിനങ്ങളിൽ കണക്കനുസരിച്ചാണ് ഇപ്പോഴത്തെ കിറ്റ് വിതരണം നടക്കുന്നത്. അത് കൊണ്ട് തന്നെ ആദ്യ ഘട്ട ആനുകൂല്യം ഒമ്പതാം ക്ലാസ് വിജയിച്ച കുട്ടികൾക്കും ലഭിക്കും.

പ്രീ പ്രൈമറി, ലോ പ്രൈമറി, അപ്പർ പ്രൈമറി സെക്ഷനുകളിലാണ് കിറ്റ് വിതരണം നടക്കുന്നത്. ആദ്യ ഘട്ട വിതരണത്തിൽ കടല, പയർ 500gm, UP സെക്ഷനിൽ ഓരോ കിലോ വെച്ചാകും ലഭിക്കുന്നത്. മുളക് പൊടി, മഞ്ഞ പൊടി, മല്ലി പൊടി, ആട്ട പഞ്ചസാര, ഉപ്പ് തുടങ്ങി സാധനങ്ങളാണ് ലഭിക്കുന്നത്. റേഷൻ കാർഡുകൾ പരിഗണിക്കാതെ സംസ്ഥാന സിലബസിൽ പഠിക്കുന്ന സർക്കാർ അംഗീകൃത സ്കൂളിലും സർക്കാർ സ്‌കൂളിലും പഠിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

Leave a Reply