കുരുമുളക് കൃഷിയിൽ ഇരട്ടി വരുമാനം

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന്റെ കൃഷിയിൽ നിന്നും നല്ല വരുമാനം ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. കുരുമുളകിന്റെ വളർച്ചയിൽ താങ്ങുകാൽ തിരഞ്ഞെടുക്കുക പ്രധാനമാണ്. ഉല്പാദനത്തിന്റെ മുന്നിൽ നിക്കുന്ന വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിൽ താങ്ങുകാൽ ആയി ഉപയോഗിക്കുന്നഹ് കോൺക്രീറ്റ് പോസ്റ്റുകളോ തേക്കിന്റെ കുറ്റികളോ ആണ്.

സാധാരണയായി നമ്മുടെ നാടുകളിൽ ഉപയോഗിച്ചിരുന്ന മുരിക്ക് മരങ്ങൾ കുരുമുളക് വളർന്ന കഴിയുമ്പോൾ കേട് വന്ന് തുടങ്ങേറാറുണ്ട്. ഇത് കുരുമുളക് മൊത്തമായും നശിക്കാനും കാരണമാകും. ഇത് ഒഴിവാക്കാൻ ആണ് കോൺക്രീറ്റ് പോസ്റ്റ് പരീക്ഷണം തുടങ്ങിയത്. 18 നീളത്തിൽ 3.5 ഇഞ്ച് കനത്തിൽ നിർമിച്ച പോസ്റ്റിൽ വളരെ നല്ല ഉത്പാദനം ആണ് ലഭിക്കുന്നത്. 1 വർഷത്തിനുള്ളിൽ തന്നെ ആദായം ലഭിച്ചു തുടങ്ങും.

മാത്രമല്ല സൂര്യപ്രകാശം നല്ല രീതിയിൽ കിട്ടുന്നത് കൊണ്ട് ഇരട്ടി വരുമാനം ആണ് ലഭിക്കുന്നത്. 6 അടി അകാലത്തിൽ 1.5 വീതിയിലും കുഴി എടുത്ത് ജൈവ വളം നിറച്ച് വേര് പിടിച്ച തൈ നടുകയാണ് വേണ്ടത്. ഒരു പോസ്റ്റ് നിർമിക്കുന്നത് 1000 രൂപയിൽ താഴെ ആകു. കുറച്ചു സ്ഥലത്ത് നിന്ന് കൂടുതൽ ഉത്പാദനം, അതാണ് ഈ രീതിയിൽ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ പ്രത്യേകത. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം.

Leave a Reply