കോവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി പേർ വിദേശ രാജ്യങ്ങളിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി വരുന്നുണ്ട്. അത്തരക്കാർക്ക് സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ഒക്കെ സഹായകമാകുന്ന കേരള സർക്കാർ പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.10 ലക്ഷം രൂപ വരെയാണ് സഹായമായി ലഭിക്കുന്നത്. ഈ പദ്ധതിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
അല്ലെങ്കിൽ ksmdfc എന്ന സെർച്ച് ചെയ്യുക. അപ്പോൾ The Kerala State Minorities Development Finance Corporation Ltd. ന്റെ ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ആകുന്നതാണ്. മുകളിൽ കാണുന്ന പ്രോഗ്രാംസ് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്ത് അതിൽ പ്രവാസി ലോൺ സ്കീം എന്നതിന്റെ വിവരങ്ങൾ വായിച്ചു മനസിലാക്കാം. വിദേശത്ത് നിന്ന് മടങ്ങി വരുന്ന ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് ലോൺ ലഭിക്കുന്ന ഒരു പദ്ധതിയാണ് ഇത്. സ്വയം തൊഴിൽ കണ്ടെത്താൻ 10 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്.
എന്തൊക്കെയാണ് നിബന്ധനകൾ എന്ന് നോക്കാം. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർ ആയിരിക്കണം. വാർഷിക വരുമാനം 1,03,000 രൂപയിൽ താഴെ ആയിരിക്കണം. 18 വയസ്സ് മുതൽ 58 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 5% പലിശയിൽ 7 വർഷത്തെ കാലാവധിയിൽ ആണ് ലോൺ ലഭിക്കുക. 2013 നോ അതിന് ശേഷം വിദേശത്ത് നിന്ന് നാട്ടിലേക്ക് എക്സിറ് ആയി വന്നവർ ആയിരിക്കണം. ഒഫീഷ്യൽ വെബ്സൈറ്റ് മുഖേന കൂടുതൽ വിവരങ്ങൾ മനസിലാക്കാം (വെബ്സൈറ്റ് ലിങ്ക് ).
