ചുരുങ്ങിയ മുടക്കു മുതലിൽ ഡ്രൈ ഫ്രൂട്ട് സംരംഭം.

- Advertisement -

1 ലക്ഷം രൂപ മുതൽ മുടക്കിൽ തുടങ്ങാവുന്ന നല്ല വരുമാനം ലഭിക്കുന്ന ഒരു ബിസിനസിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഇത് തുടങ്ങാൻ ആവശ്യമായ ലൈസൻസ്, മെഷീനുകൾ, റോ മെറ്റീരിയൽസ്, മാർക്കറ്റിങ് ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങൾ താഴെ വിവരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ഓരോ സീസണിലും ഒരു പഴവർഗങ്ങൾ ഉണ്ടാകാറുണ്ട്, എന്നാൽ സീസൺ സമയത്ത് ഇതിന് ഡിമാൻഡ് കുറവായിരിക്കും എന്ന് മാത്രമല്ല പ്രതീക്ഷിക്കുന്ന വിലയും ലഭിക്കാറില്ല. എന്നാൽ ഈ അവസരം എങ്ങനെ ഒരു ബിസിനസ് ആക്കാം, അതായത് ഡ്രൈ ഫ്രൂട്ട് ബിസിനസ് എങ്ങനെ തുടങ്ങാം.

കുറഞ്ഞ ചിലവിൽ തുടങ്ങാൻ കഴിയുമെന്നതും റോ മെറ്റീരിയൽസിന്റെ ലഭ്യത കൂടുതലാണെന്നതുമാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. സീസൺ സമയത്ത് കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയുന്ന പഴവർഗങ്ങളാണ് നമ്മുടെ അസംസ്കൃത വസ്തുക്കൾ, ഇവ വാങ്ങി ഡീഹൈഡ്രേറ്റഡ് എന്ന മെഷീൻ ഉപയോഗിച്ച് ഉണക്കി വെക്കാം. ഇത് ചക്ക,പൈൻ ആപ്പിൾ, പപ്പായ ഇങ്ങനെ ഏത് പഴവർഗം വേണമെങ്കിലും ആകാം.

ഇതിന് ആവശ്യമായ മെഷീൻ ആണ് ഡീഹൈഡ്രേറ്റഡ് മെഷീൻ. ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 12 ട്രേ മെഷീൻ ആണ് അഭികാമ്യം. കൂടെ ഒരു പാക്കിങ് മെഷീൻ കൂടി വാങ്ങിയാൽ വളരെ നല്ലതായിരിക്കും. ഓൺലൈൻ സൈറ്റുകളിൽ ഡ്രൈ ഫ്രൂട്ടിന് നല്ല വിലയാണ് ലഭിക്കുന്നത്. ഗുണങ്ങൾ ഒന്നും നഷ്ടപ്പെടാതെ തന്നെ പഴവർഗങ്ങളിലെ വെള്ളത്തിന്റെ അംശം ഒഴിവാക്കി ഉണക്കി എടുക്കുന്ന രീതിയാണിത്. കൂടുതൽ വിശദമായി മനസിലാക്കാൻ വീഡിയോ കാണുക.

Leave a Reply