സ്മാർട്ട് റേഷൻ കാർഡ്കാർക്ക് 5000 രൂപ – കൂടുതൽ അറിയാം

നമുക്കറിയാം റേഷൻ കാർഡുകൾ ഇപ്പോൾ ചെറിയ ഇടവേളകൾക്കുള്ളിൽ പലതരത്തിലുള്ള മോഡി പിടിപ്പിക്കുന്നതിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നമുക്കറിയാം അടുത്തകാലത്താണ് റേഷൻ കാർഡുകൾ സ്മാർട്ട് റേഷൻ കാർഡുകൾ ആയി മാറിയത്. ഇതേതുടർന്ന് ഇപ്പോൾ റേഷൻകടകളും സ്മാർട്ട് റേഷൻ കടകൾ ആകാൻ പോകുന്നു എന്നതാണ് പുതിയ വാർത്ത. റേഷൻകടകളിൽ എടിഎം കൗണ്ടറുകളും ഓൺലൈൻ സേവനങ്ങളും കാർഡുടമകൾക്ക് 5000 രൂപയും ലഭിക്കുന്നു എന്നതാണ് പുതുതായി വന്ന അറിയിപ്പ്.

ഇതുവഴി സംസ്ഥാനത്തെ റേഷൻ കടകളുടെ മുഖച്ഛായ തന്നെ മാറുന്നു എന്ന് തന്നെ പറയാം. വാണിജ്യ ബാങ്കുകളുടെ സഹകരണത്തോടുകൂടി റേഷൻകടകളിൽ എ ടി എം കൗണ്ടറുകൾ തുറക്കുവാനും പോവുകയാണ്. കൂടാതെ ഓൺലൈൻ സേവനങ്ങൾ കൂടി നൽകുന്നതിനുവേണ്ടി ഇ സേവന കേന്ദ്രങ്ങളും ആരംഭിക്കാൻ പോവുകയാണ്. ആദ്യഘട്ടം എന്നോണം രണ്ടായിരത്തോളം റഷ്യൻ കടകളിലാണ് എടിഎം സൗകര്യങ്ങൾ ഒരുക്കുവാൻ പോകുന്നത്. പഞ്ചായത്തിൽ ഒന്ന് എന്ന ക്രമത്തിൽ ആയിരിക്കും ഇവയുടെ ആരംഭം. കൂടാതെ നഗരസഭ മേഖലകളിൽ രണ്ടിൽ കൂടുതൽ എന്ന തോതിലും ആയിരിക്കും സേവനങ്ങൾ ഉണ്ടായിരിക്കുക.

ഇതിനെയൊക്കെ മുന്നോടി എന്ന രീതിയിൽ സ്മാർട്ട് റേഷൻ കാർഡുകൾ ഇതിനോടകം വിതരണം ചെയ്തിരുന്നു. കൂടാതെ എടിഎം ചിപ്പുകൾ ഘടിപ്പിച്ച റേഷൻകാർഡ് വിതരണത്തിന് നൽകാൻ ഇരിക്കുന്നതും പരിഗണനയിലാണ്. റേഷൻ കാർഡിൽ 5000 രൂപ വരെ നിക്ഷേപിക്കാനും, കാർഡ് ഉടമകൾക്ക് കാർഡ് വഴി പണം പിൻവലിക്കാനുമുള്ള അവസരമൊരുക്കുന്നു. കൂടാതെ റേഷൻകടകളോട് കൂടെ ചേർന്ന് അക്ഷയ മാതൃകയിലുള്ള കേന്ദ്രങ്ങളും ആരംഭിക്കുവാൻ ആലോചനയിലുണ്ട്. കൈരേഖകൾ പതിപ്പിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ കണ്ണിൻറെ കൃഷ്ണമണികൾ ഉപയോഗപ്പെടുത്തുന്ന സംവിധാനവും നടപ്പിലാക്കുന്നതായിരിക്കും.

കൂടാതെ പരാതികളും മറ്റു നിർദേശങ്ങളും അറിയിക്കുവാൻ വേണ്ടി പരാതിപ്പെട്ടികളും സ്ഥാപിക്കുന്നതായിരിക്കും. ജനുവരി ഒന്നോടുകൂടെ പരാതികൾ പരിഗണിച്ച് മികവുറ്റത് ആക്കി മാറ്റുകയാണ്. കൂടാതെ നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡുകളിലെ തെറ്റുകൾ തിരുത്തുന്നതിന് വേണ്ടി യുള്ള തെളിമ പദ്ധതി ആവിഷ്കരിച്ചിട്ടുമുണ്ട്. 2022 ഏപ്രിൽ മാസത്തോടെ എല്ലാ തരത്തിലുള്ള റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡുകൾ ആക്കി മാറ്റും എന്ന് മന്ത്രി ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. സ്മാർട്ട് റേഷൻ കാർഡിന് വേണ്ടി അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം

 

Leave a Reply