വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായകമാകുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഈ പദ്ധതി പ്രകാരം പലിശ രഹിത ലോൺ വ്യവസ്ഥയിൽ വീട് നിർമിച്ചു കൊടുക്കുപ്പെടും. തിരിച്ചടയ്ക്കാൻ 100 മാസംസമയവും ലഭിക്കും, അതും പലിശ ഇല്ലാതെ തന്നെ. കേരളത്തിൽ എല്ലാ ജില്ലകളിലും ലഭ്യമാണ് എങ്കിലും സ്ക്വാർ ഫീറ്റ് റേറ്റ് ഓരോ ജില്ലകളിലും വ്യത്യാസമുണ്ട്.
പാലക്കാട് , തൃശൂർ, മലപ്പുറം, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിൽ 1400 രൂപയാണ് sqft വില. കണ്ണൂർ, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ 1450 രൂപയും ഇടുക്കി വയനാട് ജില്ലകളിൽ 1500 രൂപയും തിരുവനന്തപുരത്ത് 1550 രൂപയുമാണ് sqft വില.
താരപ്പണി, കട്ടള, ജന്നൽ അനുബന്ധ സാധനങ്ങൾ കസ്റ്റമർ തന്നെ വഹിക്കണമെന്നാണ് പദ്ധതിയുടെ നിബന്ധന . കമ്പനി ബെൽറ്റ് വാർപ്പ് മുതൽ താക്കോൽ തരുന്ന വരെയുള്ള പണികൾ ചെയ്ത് തരും. വീട് പണിയാൻ ആവശ്യമായ മൊത്തം തുകയുടെ 50% മാത്രമാണ് പലിശ രഹിത വായ്പ ആയി ലഭിക്കുന്നത്. ബാക്കി 50% കസ്റ്റമർ തന്നെ നൽകേണ്ടതുണ്ട്. മാസ തവണ വായ്പ കിട്ടി അടുത്ത മാസം മുതൽ തന്നെ അടച്ചു തുടങ്ങണം.
ഉദാഹരണത്തിന് വീട് പണിയാൻ മൊത്തത്തിൽ 20 ലക്ഷം ആണ് കമ്പനി ഇട്ട വിലയെങ്കിൽ അതിൽ 10 ലക്ഷമാണ് വായ്പ കിട്ടുന്നത്. അങ്ങനെയെങ്കിൽ 100 മാസം കൊണ്ട് 10,000 രൂപ വീതം അടയ്ക്കുക. ആദ്യത്തെ ഒരു വർഷം അടവ് കഴിഞ്ഞാൽ പിന്നീട നമ്മുക്ക് അധികം തുക അടയ്ക്കാൻ സാധിക്കും. അത് മൊത്ത തുകയിൽ കുറയുന്നതായിരിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വെബ്സൈറ്റ് സന്ദർശിക്കുക (www.homez4.com).
