ക്ഷീരകർഷകർക്ക് സർക്കാർ ലക്ഷങ്ങൾ സബ്‌സിഡി ആയി നല്കാൻ തീരുമാനിച്ചു. എന്തിനൊക്കെ, ആർക്കൊക്കെ, എത്രയൊക്കെ കിട്ടുമെന്നതാണ് ഇവിടെ വിവരിക്കുന്നത്. നമ്മുടെ ജില്ലാ/ ബ്ലോക്കിലെ ക്ഷീര വികസന ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. ഏത് സ്കീമാണെന്ന് തിരഞ്ഞെടുത്തതിന് ശേഷമാണ് അപേക്ഷ വെക്കേണ്ടത്, അതിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് സബ്‌സിഡി ലഭിക്കുന്നത്. ആധാർ കാർഡ്, റേഷൻ കാർഡ്, നികുതി ചീട്ട്, ബാങ്ക് അക്കൗണ്ട് പാസ് ബ്ലോക്ക് തുടങ്ങിയ രേഖകൾ ആവശ്യമാണ്.
പുൽ കൃഷി ചെയ്യാൻ ആഗ്രഹമുള്ളവർക്കും സബ്‌സിഡി ലഭ്യമാണ്. ഒരു സെന്റ് ഭൂമിക്ക് 50 രൂപ എന്ന നിരക്കിലാണ് സബ്‌സിഡി ലഭിക്കുന്നത്. കുറഞ്ഞത് 20 സെന്ററിൽ കൂടുതൽ ഉള്ളവർക്കാണ് ഈ സേവനം ലഭിക്കുന്നത്. അപേക്ഷ വെക്കുമ്പോൾ ഒരു സെന്റിന് 11 രൂപ എന്ന നിരക്കിൽ ഫീസ് അടയ്ക്കണം. പുല്ല് വിത്ത് അവിടെ നിന്നും കിട്ടും, പുറത്തുന്ന വാങ്ങിയതാണെങ്കിൽ അതിന്റെ ചിലവായ പണം ലഭിക്കും. ഇനി പുല്ല് നനയ്ക്കാൻ ആവശ്യമായ ചിലവുകളുടെ 50% ( പൈപ്പിങ്, മോട്ടോർ, സ്പ്രിംഗ്ളർ) സബ്സിഡിയായി ലഭിക്കും. ഇനി പുല്ല് മുറിക്കാനുള്ള ഷാഫ്റ് കട്ടർ മെഷീനും സബ്‌സിഡി ലഭിക്കും.
ചോളം കൃഷി ചെയ്യാൻ വിത്ത് സൗജന്യമായി ലഭിക്കും. മറ്റൊരു സ്കീമാണ് തരിശ് നിലത്തിലെ തീറ്റ പുൽ കൃഷിയാണ്. ഒരു ഹെക്ടർ നിലത്തിൽ കൃഷി ചെയ്യുമ്പോൾ സബ്‌സിഡി ലഭിക്കും. ഏകദേശം 50,000 ചിലവിൽ നിങ്ങൾക്ക് ഈ കൃഷി തുടങ്ങാവുന്നത്. ക്ഷീര വികസന ഓഫിസുമായി ബന്ധപ്പെട്ട കൂടുതൽ സംശയങ്ങൾ ചോദിച്ചറിയാം. ഹൈഡ്രോപോണിക്സ് യൂണിറ്റിന് ആണ് സബ്‌സിഡി കിട്ടുന്ന മറ്റൊരു സ്‌കീം. മണ്ണില്ലാതെ മെഷീനിൽ ചെയ്യുന്ന കൃഷിയാണ്. മെഷീൻ വാങ്ങാനുള്ള പണം ആദ്യം നമ്മുടെ കയ്യിൽ നിന്നും ചിലവാകും. എന്തെങ്കിലും തുടങ്ങുന്നതിന് മുൻപ് ഓഫിസുമായി ബന്ധപ്പെട്ട ശേഷം മാത്രം തുടങ്ങുക.
