ബ്രോയിലർ കോഴികൾക്ക് ഇപ്പോഴും ആവശ്യക്കാർ കൂടുതലാണ്, അത് കൊണ്ട് തന്നെ കർഷകർ ബ്രോയിലർ കോഴികളെ വളർത്താൻ മുന്നോട്ട് വരുന്നുണ്ട്. രണ്ടു രീതിയിൽ വളർത്താം, ഒന്ന് നമ്മൾ തന്നെ കോഴി കുഞ്ഞുങ്ങളെ വാങ്ങി, വളർത്തി മാർക്കറ്റ് വില അനുസരിച്ചു വിൽക്കുന്ന രീതി, മറ്റൊന്ന് ഇന്റഗ്രേറ്റഡ് രീതിയാണ്. പുതുതായി ഈ മേഖലയിലേക്ക് വരുന്നവർക്ക് നല്ലത് ഈ രീതിയാകും, കാരണം നമ്മുക്ക് കൂട് ഉണ്ടാക്കുന്ന ചിലവ്,കറണ്ട്, മറ്റു ലേബർ ചാർജുകൾ മാത്രം നോക്കിയാൽ മതിയാകും. ബാക്കി കോഴി കുഞ്ഞുങ്ങളെയും തീറ്റ തുടങ്ങിയ സാധനങ്ങൾ ഏജൻസിയിൽ നിന്നും ലഭിക്കും.
ഈ കൃഷി ചെയ്തു പരിചയം ഉള്ളവർ പറയുന്നത് ഇന്റഗ്രേഷൻ രീതിയാണ് ഉത്തമം എന്നാണ്, കാരണം റിസ്ക് കുറവാണ് കൂടാതെ മാർക്കറ്റ് വില മാറുന്നതിനനുസരിച്ചുള്ള നഷ്ടങ്ങളും ഉണ്ടാകില്ല. കിലോ 7 രൂപ വെച്ചാണ് ഇങ്ങനെ ലഭിക്കുന്നത്. വഴി സൗകര്യവും വൃത്തിയുള്ള കൂടും ഉണ്ടെങ്കിൽ ഏജൻസിയിൽ നിന്നും കോഴി കുഞ്ഞുങ്ങളും തീറ്റയും മരുന്നും ലഭിക്കുന്നതാണ്. ഏഴാമത്തെ ദിവസവും പതിനാലാമത്തെ ദിവസവും കൊടുക്കേണ്ട വാക്സിനും ഏജൻസി തരും, അത് നമുക്ക് പാലിലും വെള്ളത്തിലും മിക്സ് ചെയ്ത് കൊടുക്കാം. ഇത് കൂടാതെ കൊടുക്കേണ്ട തീറ്റ ഏജൻസി തരും, അതിനനുസരിച്ചു കൊടുത്താൽ മതിയാകും.
കോഴിയെ കൊണ്ട് വരുന്നതിന് മുൻപ് തറ നന്നായി വൃത്തിയാക്കേണ്ടതുണ്ട്. ആദ്യം സോപ്പ് ഉപയോഗിച്ചും, പിന്നീട് ബ്ലീച്ചിങ് പൗഡറും, അത് കഴിഞ്ഞു കുമ്മായം തറയിൽ വിതറി അതുണങ്ങാൻ വെക്കുക. ഇത് കഴിഞ്ഞു കുറച്ചു ദിവസത്തിന് ഉള്ളിൽ തന്നെ കോഴി കുഞ്ഞുങ്ങളെ ലഭിക്കുന്നതാണ്. ആദ്യം പത്ത് ദിവസം ബൾബ് ഒക്കെ ഉപയോഗിച്ച് നല്ല ചൂട് കൊടുക്കേണ്ടതുണ്ട്. ഇത് കഴിഞ്ഞു 45 ദിവസം വളർന്നു കഴിയുമ്പോൾ കോഴിയെ കൊണ്ട് പോകുന്നതാണ്. ഇതിന് ശേഷം വീണ്ടും കൂട് വൃത്തിയാക്കുക, അത് കഴിഞ്ഞ് വീണ്ടും കുഞ്ഞുങ്ങളെ കൊണ്ട് തരും. ഇത്തരത്തിലുള്ള ഒരു കോഴി ഫാമും അവിടുത്തെ രീതികളും വിവരിക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട്.
