KIIDC നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

കേരള സർക്കാരിന്റെ കീഴിലുള്ള കേരളം ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ടെവേലോപ്മെന്റ്റ് കോർപറേഷൻ ലിമിറ്റഡ് ( KIIDC) നിരവധി ഒഴിവുകളിലേക്ക് താൽകാലിക നിയമനത്തിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തികകൾ ഇവയാണ്, Assistant Engineer,General Forman,Store cum Sale in charge,Operators,Fork lift/Stacker Operators,Electrician & Workers. താല്പര്യമുള്ളവർ മെയ് 25ന് മുൻപായി അപേക്ഷിക്കുക. തസ്തികകളുടെ ഒഴിവ് വിവരങ്ങൾ, യോഗ്യത വിവരങ്ങൾ, ശമ്പളം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

Assistant Engineer തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത മെക്കാനിക്കൽ/ എലെക്ട്രിക്കൽ/ കെമിക്കൽ ട്രെഡിൽ ബി ടെക് പാസായിരിക്കണം. പ്രവർത്തിപരിചയമുള്ള ഡിപ്ലോമ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. General Forman തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഡിപ്ലോമ/ ITI ( മെക്കാനിക്കൽ/ എലെക്ട്രിക്കൽ / കെമിക്കൽ എൻജിനീയറിങ്) ആണ്. ഡിപ്ലോമ കഴിഞ്ഞവർക്ക് 2 വർഷത്തെയും ITI കഴിഞ്ഞവർക്ക് 3 വർഷത്തെയും പ്രവർത്തി പരിചയം ആവശ്യമുണ്ട്.

Store cum Sale in charge തസ്തികയിൽ സയൻസ് അല്ലെങ്കിൽ കോമേഴ്സിൽ ഡിഗ്രി എടുത്തവർക്ക് അപേക്ഷിക്കാം. 3 വർഷത്തെ പ്രവർത്തി പരിചയം വേണം. 45 വയസ്സാണ് പ്രായപരിധി. Operators തസ്തികയിൽ മെക്കാനിക്കൽ/ ഫിറ്റർ/ എലെക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ രേഫ്രിജെരേശന്‍ /Refrigeration trade -ല്‍ ഐടിഅല്ലെങ്കില്‍ മെക്കാനിക്കല്‍/ എലെക്ട്രിക്കൽ ട്രൈടില്‍ VHSE പാസായിരിക്കണം. കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമുണ്ട്.

Fork lift/Stacker Operators തസ്തികയിൽ VHSE അല്ലെങ്കിൽ +2 പാസ്സായവക്കും ഹെവി വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ട്. 35 വയസ്സാണ് പ്രായപരിധി. Electrician തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത എലെക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ ആണ്. Workers തസ്തികയിൽ 9th ജയിച്ചവർക്ക് അപേക്ഷിക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം iidctvm@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കുക.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply