കോവിഡ് പശ്ചാത്തലത്തിൽ രാജയമാകെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിൽ നിരവധി ബാങ്കുകൾ ഉപഭോക്താക്കൾക്ക് വിവിധങ്ങളായ സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇത് പോലെ സംസ്ഥാന സർക്കാറിന്റെയും നിരവധി സഹായങ്ങൾ ജനങ്ങളിലേക്ക് എത്തിയിരുന്നു. ഇപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസികൾ മടങ്ങി വന്ന് തുടങ്ങി. അത് കൊണ്ട് തന്നെ അവർക്കും പുതുതായി ഉപജീവന മാർഗം കണ്ടെത്തണം.
ജോലി നഷ്ടപ്പെട്ട് വന്നവരും കോവിഡ് കഴിയുന്നത് വരെ തിരിച്ചു പോകാൻ കഴിയാത്തവർക്കും എന്തെങ്കിലും സംരംഭം തുടങ്ങാൻ സഹായിക്കുന്ന വായ്‌പ പദ്ധതികൾ കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. KSFE വഴിയാണ് ഈ സ്വർണ പണയ വായ്‌പ ലഭിക്കുന്നത്. അപേക്ഷിക്കുന്ന പ്രവാസികൾക്ക് 1 ലക്ഷം രൂപ വരെയാണ് വായ്‌പ ലഭിക്കുന്നത്. 4 മാസം വരെ 3% പലിശ നിരക്കിലും പിന്നീട് അങ്ങോട്ട് സാധാരണ രീതിയിലുള്ള പലിശ നിരക്കായിരിക്കും ഈടാക്കുന്നത്.
നോർക്ക ഐഡി ഉള്ളവർക്കും ഇതേ ആനുകൂല്യം തന്നെ കൊടുക്കാനാണ് സർക്കാർ തീരുമാനം. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പ്രവാസികൾക്ക് ഇതൊരു കൈത്താങ്ങ് ആകും. ഈ വായ്പാക്ക് വേണ്ടിയുള്ള ആപിക്കേഷൻ രീതികളും മറ്റ് ഉത്തരവുകളും വൈകാതെ തന്നെ സർക്കാർ പുറത്തിറക്കും. പ്രവാസി ചിട്ടിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് 1.5 ലക്ഷം രൂപ വരെയാകും ലഭിക്കുന്നത്. KSFE വഴിയാകും ഈ സേവനവും ലഭ്യമാക്കുന്നത്.
