ചെറിയ തുകയിൽ വലിയ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതി

പ്രതിവർഷം 342 രൂപ മതിയാകും, 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉറപ്പു വരുത്തുന്ന പദ്ധതികൾ ഏതൊക്കെ എന്ന് നോക്കാം. രാജ്യത്തെ സാധാരണ ജനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്താനായി കൊണ്ട് വന്ന പദ്ധതികൾ ആണിത്. അത്തരത്തിൽ ഉള്ള രണ്ടു പദ്ധതികൾ പരിചയപ്പെടാം. ഒന്നാമത്തേത് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന പദ്ധതിയാണ്. ആണ് മറ്റൊന്ന് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന പദ്ധതിയാണ്.ഈ 2 പദ്ധതികളെ പറ്റിയും അവ തമ്മിലുള്ള വ്യത്യാസം അറിയാനും തുടർന്ന് വായിക്കുക.

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന(PMJJBY) term ഇൻഷുറൻസ് പദ്ധതിയാണ്. അക്കൗണ്ട് ഹോൾഡർ മരണപ്പെട്ടാൽ നോമിനിക്ക് ഒരു സം അശുവേർഡ് തുക കിട്ടുന്ന തരത്തിലുള്ള പദ്ധതിയാണ്. ഈ പദ്ധതി വഴി വർഷം 330 രൂപ മുടക്കിയാൽ 2 ലക്ഷം രൂപയുടെ പദ്ധതി ഉറപ്പു വരുത്താനാകും. ഒരു വർഷമാണ് കാലാവധി, മാത്രമല്ല എപ്പോൾ വേണമെങ്കിൽ പോളിസി നിർത്തുകയും എപ്പോൾ വേണമെങ്കിലും റീ ജോയിൻ ചെയ്യുകയും ആവാം.18 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ളവർക്ക് ഇതിൽ ചേരാൻ സാധിക്കും. ആധാർ ലിങ്ക് ചെയ്ത് സേവിങ്സ് അക്കൗണ്ട് വേണം.എല്ലാ വർഷവും മെയ് 31 മുൻപായി നമ്മുടെ അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക് ആയി രൂപ ഡെബിറ്റ് ആകും.45 ദിവസമാണ് ഇതിന്റെ വെയ്റ്റിങ് പീരീഡ്. LIC/ ഇൻഷുറൻസ് കമ്പനി/ ബാങ്ക് വഴി ഇതിൽ ജോയിൻ ചെയ്യാൻ സാധിക്കും. പോളിസി ഹോൾഡർ മരിച്ചാൽ നോമിനിക്ക് ക്ലെയിം ചെയ്യാനാകും, ആവശ്യമുള്ള രേഖകൾ ഹാജരാക്കിയാൽ മതിയാകും.

പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (PMSBY) എന്നത് വാഹനാപകടം മൂലമുണ്ടാകുന്ന അംഗവൈകല്യത്തിനും മരണത്തിനും ലഭിക്കുന്ന ഇൻഷുറൻസ് ആണ് ഈ പദ്ധതി.വർഷം 12 രൂപ ചിലവഴിച്ചാൽ 2 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. ഒരു വർഷമാണ് കാലാവധി, ഈ സമയം നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക് ആയി പണം ഡെബിറ്റ് ആകും. പോളിസി ഹോൾഡ് അപകടം മൂലം മരണപ്പെട്ടാൽ നോമിനിക്ക് 2 ലക്ഷം രൂപ ലഭിക്കും. ആക്സിഡന്റ് സംഭവിച്ചു സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാൽ പോളിസി ഹോൾഡറിന് 2 ലക്ഷം രൂപ ലഭിക്കും. അപകടം മൂലംആക്‌സിൻഡെന്റ് നടന്ന 30 ദിവസത്തിന് മുൻപ് ക്ലെയിം ചെയ്യണം. ഭാഗികമായ അംഗവൈകല്യം ഉണ്ടായാൽ 1 ലക്ഷം രൂപയും ലഭിക്കും. 18 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ളവർക്ക് ഇതിൽ ചേരാൻ സാധിക്കും. LIC/ ഇൻഷുറൻസ് കമ്പനി/ ബാങ്ക് വഴിയോ പോളിസിയിൽ ചേരാനാകും.

Leave a Reply