അർഹരായ റേഷൻ കാർഡുടമകൾക്ക് പ്രഖ്യാപിച്ച തുകയുടെ വിതരണം ആരംഭിച്ചു. ഇന്ന് തന്നെ (21.05.2020) പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും റേഷൻ കടകളിലും അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് പരിശോദിച്ചു പേരുള്ളവർക്ക് സത്യവാങ്മൂലം പൂരിപ്പിച്ചു വെക്കാവുന്നതാണ്. സത്യവാങ്മൂലം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം, അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ജനസേവ കേന്ദ്രങ്ങളിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
മുൻപ് പ്രസിദ്ധീകരിച്ച ലിസ്റ്റ് സാങ്കേതിക പിഴവ് മൂലം പിൻവലിച്ചിരുന്നു. പിന്നീട് പുനർ പരിശോധനയ്ക്ക് ശേഷം ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. നാഷണൽ ഇന്ഫോര്മാറ്റിക് സെന്ററിനെ ആയിരുന്നു ഇതിന് വേണ്ടി നിയോഗിച്ചിരുന്നത്. കേരളത്തിൽ 14.5 ലക്ഷം വരുന്ന ആളുകൾക്കാണ് ഈ സേവനം ലഭ്യക്കുന്നത്. യോഗ്യരായവരെ തിരഞ്ഞെടുക്കാൻ ചില മാനദണ്ഡങ്ങൾ വെച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 37 ലക്ഷം വരുന്ന BPL കാർഡുടമകളിൽ നിന്നും തിരഞ്ഞെടുത്തവർക്ക് സഹകരണ ബാങ്ക് അധൃകൃതർ വീട്ടിലെത്തി പണം കൈമാറുന്നതാണ്.
റേഷൻ കാർഡിൽ കൊടുത്തിരിക്കുന്ന വിലാസത്തിൽ ആയിരിക്കും ഉദ്യോഗസ്ഥർ എത്തി പണം നൽകുന്നത്. പണം കൈപ്പറ്റുന്ന സമയത്ത് പൂരിപ്പിച്ച സത്യവാങ്മൂലവും ആധാർ കാർഡ്, ബാങ്ക് ഡീറ്റെയിൽസ് ഉൾപ്പടെയുള്ള രേഖകൾ നൽകുക . ആദ്യ ഗഡു ആയി 1000 രൂപയും വീണ്ടും ഒരു 1000 രൂപ കൂടി നൽകാൻ സർക്കാർ ആലോചിക്കുന്നതായാണ് വിവരം. അതിനെ പറ്റി കൂടുതൽ വ്യക്തത ഇല്ല. ഇതിന് നിങ്ങൾ അർഹനാണോ എന്ന പഞ്ചായത്തിന്റെ മുൻസിപ്പാലിറ്റിയിലോ റേഷൻകടയിലോ വഴി അറിയാവുന്നതാണ്.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| വിവിധ റേഷൻ കാർഡുമായി ബന്ധപ്പെട്ട ഫോമുകൾ | ലിങ്ക് |
