കോവിഡ് 19 പശ്ചാത്തലത്തിൽ ലോക്കഡോൺ പ്രഖ്യാപിച്ച സമയം വിവിധങ്ങളായ മേഖലകളിൽ നിന്നും ഒരുപാട് സഹായം ജനങ്ങളിലേക്ക് എത്തിയിരുന്നു. ആ കൂട്ടത്തിൽ RBI 3 മാസത്തേക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അത് വീണ്ടും 3 മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ഇങ്ങനെ ആകുമ്പോൾ മാർച്ച് മുതൽ ഓഗസ്റ്റ് 31 വരെയാണ് മൊറൊട്ടോറിയം ലഭിക്കുന്നത്. ബാങ്കുകളിൽ നിന്നെടുത്തിട്ടുള്ള ഭവന വയ്പ്, വാഹന വായ്‌പ,പേർസണൽ ലോൺ തുടങ്ങിയവയ്ക്ക് ഒക്കെ ഈ മൊറൊട്ടോറിയം ബാധകമാണ്.
അപേക്ഷകൾ sms സംവിധാനം വഴിയും അല്ലാതെയുമായിരുന്നു സമർപ്പിച്ചിരുന്നത്. ഇപ്പോൾ മൊറൊട്ടോറിയം തുടരുന്നവർക്ക് അങ്ങനെ തന്നെ തുടരാം, അല്ലാത്തവർക്ക് ബാങ്കിനെ അറിയിക്കുകയും അടവ് അടയ്ക്കുകയും ചെയ്യാം. മൊറൊട്ടോറിയം നീട്ടിയും പലിശയ്ക്ക് വേണ്ടി കാലാവധി വായ്‌പകൾ എടുക്കുകയും അങ്ങനെ പലിശ അടയ്ക്കുകയും ചെയ്യാം. അങ്ങനെ എടുക്കുന്നവർ അടുത്ത വര്ഷം മാർച്ച് 31 മുൻപായി വായ്‌പകൾ അടച്ചു തീർക്കേണ്ടതുണ്ട് എന്ന കാര്യം ശ്രദ്ധിക്കുക.
നമ്മൾ എടുത്ത വായ്‌പ കാലാവധി സാധാരണ രീതിയിൽ ആയിരുന്നെങ്കിൽ അടുത്ത വർഷം ജനുവരി തീരുമായിരുന്നു എങ്കിൽ,മോർറോട്ടോറിയം ഉള്ളത് കൊണ്ട് അതിന്റെ അടവ് ഒരു 6 മാസത്തേക്ക് കൂടി അടയ്‌ക്കേണ്ടി വരും. എടുത്തിരിക്കുന്ന വായ്‌പ അടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. അതാത് ബാങ്ക് വഴി ബന്ധപ്പെട്ടാൽ നിങ്ങൾക്ക് മൊറൊട്ടോറിയം ആനുകൂല്യം കൈപ്പറ്റാൻ സാധിക്കും. ഓഗസ്റ്റ് 31 വരെ നീട്ടിയത് കൊണ്ട് ഒരുപാട് പേർക്ക് ഇതൊരു സഹായം ആകും.
