പ്രതിമാസം ഏകദേശം രണ്ടു ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്ന ബിസിനസ് ഐഡിയ ആണ് ഇവിടെ വിവരിക്കുന്നത്. മിക്ക വീടുകളിൽ ഉപയോഗിക്കുന്ന LED ബൾബിന്റെ നിർമാണം രീതിയും അതിന്റെ വരവ് ചിലവ് വിവരങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്. ഇതിന് ആവശ്യമായത് 3 മെഷീനുകൾ ആണ്, ഒന്ന് സിങ്ക് പ്രസ് മെഷീൻ (ഏകദേശം 3000 രൂപ), പഞ്ചിങ് മെഷീൻ (750 രൂപ),സോൾഡറിങ് സെറ്റ് ( 500 രൂപ ). ഇനി ഇതിന്റെ മേക്കിങ് എങ്ങനെയെന്നും അതിന്റെ ചിലവുകളും വിൽക്കേണ്ട രീതിയും അറിയാൻ തുടർന്ന് വായിക്കുക.
മെഷീനുകൾ ഒക്കെ ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാണ്. ഇനി ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം, ബൾബ് കവർ, ലാമ്പ് ബോഡി, RC ഡ്രൈവർ, LED pcb, കൂടാതെ ബേസ് എന്നിങ്ങനെയാണ്. ബേസ് വാങ്ങുമ്പോൾ B 22 തന്നെയാണ് ഉത്തമം. ഒരു ബൾബിൽ വരുന്ന ചിലവെത്രയെന്ന് നോക്കാം. ബൾബ് അസ്സംബിൽ കിറ്റ് 20 രൂപ, പാക്കിങ് കവർ 5, ലേബർ 5, അങ്ങനെ മൊത്തം 30 രൂപയാണ്.75 രൂപ വരെ വിലയിൽ വിൽക്കാനാകും. അങ്ങനെ ഒരു ബൾബിന്റെ പുറത്ത് 45 രൂപ വരെ ലാഭം കിട്ടും.
ഒരാൾക്ക് മാത്രം ഏകദേശം 200 ബൾബ് വരെ നിർമിക്കാൻ കഴിയും. അങ്ങനെ നോക്കുകയാണെങ്കിൽ മൊത്തത്തിൽ 9000 രൂപ ഒരു ദിവസം ലാഭം കിട്ടും. ഇതിൽ നമ്മുടെ വിൽപ്പനക്ക് ആവശ്യമുള്ള ചിലവുകൾ ഏകദേശം 2000 രൂപയായിരിക്കും. അങ്ങേർ ഒരു ദിവസം 7000 രൂപയാകും ലാഭം. ലേബർ ഇല്ലാതെ നമ്മുക്ക് തന്നെ തുടക്കത്തിൽ ചെയ്യാൻ കഴിഞ്ഞാൽ ലേബർ ചാർജ് കൂടി ലഭിക്കാൻ സാധിക്കും. ഇതെങ്ങനെയാണ് നിർമിക്കുന്നതെന്നും മറ്റ് വിവരങ്ങൾക്കും തുടർന്നുള്ള വീഡിയോ കാണുക.
