വലിയ തുക മുതൽമുടക്കില്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന ബിസിനസ്സ് നെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. പലതരം ബിസിനസ്സ്കൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിലും കൂടിയ മുതൽമടക്ക് ചില വിഭാഗം ആളുകൾക്ക് ബിസിനസ്സ് നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. 2 ലക്ഷം മുടക്കിയാൽ മാസം 45000 അല്ലെങ്കിൽ അതിലധികമോ രൂപ വരെ ലാഭം കിട്ടുന്ന പുതുമയുള്ള, എന്നാൽ അധികം ആരും ചെയ്യാത്ത, വിപണികളിൽ ഡിമാൻഡ് ഉള്ള ബിസിനിസ്സാണിത്. ഡിപാർട്മെന്റൽ സ്റ്റോർ, ലേഡീസ് സ്റ്റോർ, ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ വളരെ കൂടുതലായി ഉപയോഗിച്ചു വരുന്ന അലുമിനിയം ഫോയിൽ എന്ന ബിസിനിസ്സാണിത്.
6 മീറ്റർ തുടങ്ങി 9 മീറ്റർ വരെ നീളമുള്ള ഫോയിലിന് ഉപഭോക്താക്കൾ നൽകേണ്ട വില 80-90 രൂപയാണ്. ഈ വിലയ്ക്കുള്ളിൽ, അളവിൽ നിർത്തികൊണ്ടു തന്നെ നല്ലൊരു ലാഭം നമുക്ക് ഉണ്ടാക്കാൻ പറ്റും. 1.5 ലക്ഷം രൂപ വില വരുന്ന അലുമിനിയം ഫോയിൽ മെഷീൻ ഇന്ത്യ മാർട്ട് തുടങ്ങിയ സൈറ്റുകളിൽ ലഭ്യമാണ്. അതുപോലെ തന്നെ അലുമിനിയം ഫോയിൽ ജംബോ റോൾ, പായ്ക്ക് ചെയ്യാനുള്ള ബോക്സുകൾ എന്നിവ ആമസോൺ, ഇന്ത്യ മാർട്ട് തുടങ്ങിയ സൈറ്റുകളിൽ ലഭ്യമാണ്. ജംബോ റോളുകളെ അലുമിനിയം ഫോയിൽ മെഷീൻ ഉപയോഗിച്ചു ചെറിയ റോളുകളാക്കി പായ്ക്ക് ചെയ്തു ആവശ്യകാരില്ലേക്ക് എത്തിക്കുന്ന ബിസിനിസ്സാണിത്. വലിയ റോളായി വരുന്ന അലുമിനിയം ഫോയിൽ മെഷീനിലൂടെ കടത്തി വിട്ട് ചെറിയ റോളുകൾ ആക്കി മാറ്റുക.
ഈ മെഷീൻ മണിക്കൂറിൽ 300 റോൾ ചുറ്റി തരുന്ന രീതിയിൽ ദിവസേന 5 മണിക്കൂർ പ്രവർത്തിപ്പിക്കാവുന്നതാണ്. ഇങ്ങനെ 1 ചെറിയ റോളിൽ 10 രൂപ ലാഭം കിട്ടിയാൽ പോലും 150 റോൾ ഉണ്ടാക്കിയാൽ ദിവസേന 1500 രൂപ നിങ്ങൾക്ക് ലാഭമായി കിട്ടുന്നു. മെഷീൻ പ്രവർത്തിപ്പിക്കാൻ അറിയാവുന്ന ജോലിക്കാരുണ്ടെങ്കിൽ സാധാരണക്കാരന് പോലും ഈ ബിസിനസ്സ് ചെയ്യാവുന്നതാണ്. മെഷീൻ നിങ്ങൾക്ക് തന്നെ പ്രവർത്തിക്കാൻ പറ്റുമെങ്കിൽ ജോലിക്കാരുടെ ശമ്പളം നിങ്ങൾക്ക് ലഭിക്കാവുന്നതാണ്. ഈ ഫോയിൽ വിറ്റു പോകാൻ നല്ല മാർക്കറ്റിംഗ് തന്ത്രം അനിവാര്യമാണ്. ആയതിനാൽ മാർക്കറ്റിംഗ് നടത്തുവാണെങ്കിൽ നല്ല ലാഭം ഉണ്ടാക്കാൻ പറ്റും.
