കരിങ്കോഴി വളർത്താൻ അറിയേണ്ടത്.

കരിങ്കോഴിയുടെയും അതിന്റെ മുട്ടയുടെയും ഗുണം കൊണ്ട് തന്നെ ഇതിന്റെ ആവശ്യക്കാർ കൂടി വരികയാണ്. വില കൂടുതലാണെങ്കിലും അതിന്റെ പ്രത്യേകതകൾ അറിയുന്നവർ കരിങ്കോഴിയാകും വാങ്ങുക. കരിങ്കോഴി ഒരു ബിസിനസ്സ് ആയി എങ്ങനെ തുടങ്ങാം എന്നും കരിങ്കോഴിയുടെയും മുട്ടയുടെയും പ്രത്യേകത അറിയാനും തുടർന്ന് വായിക്കുക. അത്തരത്തിലുള്ള ഒരു ഫാമിന്റെ വിവരങ്ങൾ മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കാണാം.

പേര് പോലെ തന്നെ മുട്ടയൊഴിയുടെ ബാക്കിയെല്ലാം കറുപ്പാണ്. മെലാനിൻ എന്ന കണ്ടന്റ് ഇതിന് വളരെ കൂടുതലാണ്, അത് കൊണ്ട് തന്നെയാണ് പ്രതിരോധ ശക്തി കൂടാൻ ഇത് സഹായിക്കുമെന്ന് പറയുന്നത്. ഇതിന്റെ പൂവ്, കണ്ണ്,തൊലി, കാൽ തുടങ്ങി എല്ലാം കറുപ്പായിരുക്കും, ഇങ്ങനെയാണ് ഇതിനെ തിരിച്ചറിയാൻ സാധിക്കുന്നത്. മുട്ട കോഴി തീറ്റ, ഗോതമ്പ്/ അരി തവിട്, തേങ്ങാ പിണ്ണാക്ക് ഒക്കെയാണ് ഇതിന് കൊടുക്കുന്ന ആഹാരങ്ങൾ. ചെറിയ മുതൽമുടക്കിൽ വീട്ടിൽ കരിങ്കോഴി വളർത്തിയാൽ നല്ല വരുമാനം തന്നെ ലഭിക്കും.

ആദ്യം പെട്ടെന്നു വളരാൻ വേണ്ടി സ്റ്റാർട്ടർ കൊടുക്കുക. 6 മുതൽ 8 മാസം കൊണ്ട് ഇത് വളർന്ന മുട്ട ഇട്ട് തുടങ്ങും. ഇതിന് പച്ചില തിന്നേണ്ട ആവശ്യമുണ്ട്. സ്ഥലം ചെറുതാണെങ്കിലും നെറ്റ് കൊണ്ട് കവർ ചെയ്ത് അതിന്റെയുള്ളിൽ കൂട് വെക്കുക, മറ്റു മൃഗങ്ങൾ പിടിക്കാതിരിക്കാൻ ഇതാണ് ഉചിതം. കരിങ്കോഴികൾ അധികവും അട ഇരിക്കാറില്ല, അത് കൊണ്ട് തന്നെ ഇൻക്യൂബേറ്റർ ഉപയോഗിച്ച് മുട്ട വിരിയ്ക്കാം. ഒരു മുട്ടയ്ക്ക് ഏകദേശം 45 രൂപ മുതൽ 50 രൂപ വരെ ഉണ്ട്. കോഴിയോ മുട്ടയോ വാങ്ങാൻ ആഗ്രഹ൦ ഉള്ളവർ ബന്ധപ്പെടാം (സണ്ണി ആടുകുഴിയിൽ : 9447143939 കാസർഗോഡ്. ജോർജ് ആടുകുഴിയിൽ :+918086099977 കാസറഗോഡ് ).

Leave a Reply