രാജീവ് ഗാന്ധി സെന്റർ ഫോർ ബിയോടെക്നോളജി യിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്, മാനേജർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വൈകല്യമുള്ളവർക്കായിട്ടാണ് ഈ ഒഴിവുകൾ കരുതിയിരിക്കുന്നത്. ഒഴിവുകൾ സംന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും യോഗ്യത വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
മാനേജർ (ടെക്നിക്കൽ സർവീസ്) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ IT യിൽ ബിടെക് ( 65% മാർക്കോടെ പാസായിരിക്കണം) ആണ് യോഗ്യത. 30 വയസ്സാണ് പ്രായപരിധി. ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രൂപ്പ് 2 തസ്‌തികയിൽ 2 ഒഴിവുകളാണുള്ളത്. ബിയോടെക്നോളജി അല്ലെങ്കിൽ ഏതെങ്കിലും സയൻസ് വിഷയത്തിൽ ഡിഗ്രീ 65% മാർക്കോടെ വിജയിച്ചിരിക്കണം. 30 വയസ്സാണ് പരമാവധി പ്രായപരിധി.
അപ്പർ ഡിവിഷൻ ക്ലർക്ക്, ഒരു ഒഴിവാണുള്ളത്. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സിന് 55% മാർക്കോട് കൂടി പാസായിരിക്കണം. 30 വയസ്സാണ് പരമാവധി പ്രായപരിധി. മൾട്ടി ടാസ്കി മൾട്ടി ടാസ്കിങ് സ്റ്റാഫ് ങ് സ്റ്റാഫ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. SSLC അല്ലെങ്കിൽ തത്തുല്യം പാസ്സായവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 12.06.2020 30 വയസ്സ് കഴിയരുത്.
താല്പര്യമുള്ളവരും യോഗ്യതയുള്ളവരും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. റെസ്യുമെ കൂടെയുള്ള ആപ്ലിക്കേഷൻ, ആവശ്യമായ രേഖകൾ DIRECTOR, RAJIV GANDHI CENTRE FOR BIOTECHNOLOGY, POOJAPPURA, THYCAUD P.O, THIRUVANANTHAPURAM 695014, KERALA STATE എന്ന വിലാസത്തിൽ അയക്കുകയോ jobs2020@rgcb.res.in ലേക്ക് ഇമെയിൽ അയക്കുകയോ വേണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 12 ആണ്.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
