ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു.

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ITI) സെക്യൂർട്ടി ഗാർഡ് തസ്തികയിലേക്ക് യോഗ്യതയുള്ളതും താല്പര്യമുള്ളതുമായ ഉദോഗർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി നേടാൻ ഇതൊരു നല്ല അവസരമാണ്. കമ്പനിയുടെ ബാംഗ്ലൂർ ലൊക്കേഷനിലേക്ക് 12 ഒഴിവുകൾ ആണുള്ളത്. ഒഴിവ് ബന്ധപ്പെട്ടുള്ള യോഗ്യത, ശമ്പളം, അവസാന തീയതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

18,996 രൂപ ആണ് ബേസിക് ശമ്പളം. അഞ്ച് വർഷത്തേക്കാണ് ഈ നിയമനം. SSLC പാസ്സായവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷയ്ക്കാനുള്ള യോഗ്യത ഉള്ളത്. അപേക്ഷരുടെ പ്രായം 30 വയസ്സിന് താഴെയായിരിക്കണം. SC/ ST വിഭാഗക്കാർക്ക് 5 വർഷവും OBC വിഭാഗക്കാർക്ക് 3 വർഷവുമാണ് പ്രായപരിധിയിലെ ഇളവ് ലഭിക്കുന്നത്. NCC/ ഡിഫെൻസ്/ പാരാ മിലിറ്ററി യിൽ പ്രവർത്തി പരിചയം ഉള്ളവർക്കാകും ആദ്യം പരിഗണന കൊടുക്കുന്നത്. NCC സർട്ടിഫിക്കറ്റ് കൂടാതെ സെക്യൂരിറ്റി ഗാർഡ് ആയി എക്സ്പീരിയൻസ് ഉള്ളവരെയും പരിഗണിക്കും.

ലീവിന്റെ കാര്യവും ശമ്പളത്തിന്റെ കാര്യവും മറ്റു ലഭിക്കുന്ന ആനുകൂല്യങ്ങളും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കാം. യോഗ്യതയുള്ളവർക്ക് ഇത് ഔദ്യോഗിക വെബ്സൈറ്റ് (www.itiltd-india.com ) വഴി ഓൺലൈനായി അപേക്ഷിക്കാം. അത് കഴിഞ്ഞു അപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് കോപ്പിയും മറ്റ് രേഖകളും പോസ്റ്റ് വഴി താഴെ പറയുന്ന വിലാസത്തിൽ അയക്കുക. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 02/06/2020 ആണ്. ഓഫ്‌ലൈൻ ആയി അപ്ലിക്കേഷനും രേഖകളും 08/06/2020 മുൻപായി അയക്കുക. അപ്ലിക്കേഷൻ ഫീ ആവശ്യമില്ല.വിലാസം ADDITIONAL GENERAL MANAGER-HR(B/R&D), ITI LIMITED, BANGALORE PLANT DOORAVANI NAGAR, BENGALURU – 560016

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply