സൗത്ത് ഈസ്റ്റേൺ റെയിൽവെയില്‍ ഒഴിവുകള്‍

സൗത്ത് ഈസ്റ്റേൺ റെയിൽവെയുടെ പുതിയ വിജ്ഞാപനം. കോൺട്രാക്ട് ബൈസിൽ പാരാ മെഡിക്കൽ സ്റ്റാഫ് ഒഴിവുളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ റയിൽവെയുടെ പ്രത്യേക നിയമനത്തിലേക്ക് തലപര്യമുള്ളവർക്ക് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. നിലവിലുള്ള ഒഴിവുകളുടെ യോഗ്യത വിവരങ്ങൾ, ശമ്പളം, അപേക്ഷിക്കേണ്ട രീതി, അവസാന തീയതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ ലഭിക്കാൻ തുടർന്ന് വായിക്കുക.

OT അസിസ്റ്റന്റ്/ ഡ്രെസ്സർ തസ്തികയിലേക്ക് 06 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 18 വയസ്സ് മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് പാസ്സാകുകയും ഒരു വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്. Rs.19900/- ആണ് നിശാചായിച്ചിരിക്കുന്ന ശമ്പളം.

ഹോസ്പിറ്റൽ അറ്റന്റന്റ് (പുരുഷൻ – 10 ഒഴിവുകൾ ), ഹോസ്പിറ്റൽ അറ്റന്റന്റ് (സ്ത്രീകൾ- ആയ-10 ഒഴിവുകൾ) തസ്തികയിലേക്ക് പത്താം ക്ലാസ് ജയിച്ചവർക്കും പ്രവർത്തി പരിചയമുള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. 18 വയസ്സ് മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി. Rs.18000 കൂടാതെ മറ്റ് അലവൻസുകളും ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ അപ്ലിക്കേഷൻ ന്റെ കോപ്പി, സർട്ടിഫിക്കറ്റുകൾ/ രേഖകൾ സ്കാൻ ചെയ്ത ശേഷം srdpoadra@gmail.com എന്ന ഐടിയിലേക്ക് മെയിൽ ചെയ്തു കൊടുക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 04.06.2020 വരെ നീട്ടിയിരിക്കുന്നു. തിരഞ്ഞെടുക്കുന്നത് വാട്സ്ആപ്പ് വീഡിയോ കാൾ ഇന്റർവ്യൂ വഴിയാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

South Eastern Railway Recruitment 2020

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply