ബാങ്ക് അക്കൗണ്ട് ഉള്ളവരും മൊബൈൽ സിം കാർഡ് ഉള്ളവരും പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഒരു വിവരം ആണ് ഇവിടെ ഷെയർ ചെയ്യുന്നത്. ഈ കേരള പോലീസ് അറിയിപ്പ് നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക. ബാങ്കിൽ നികേഷേപിച്ചിരിക്കുന്ന പണം സുരക്ഷിതമാണെന്നാണ് എല്ലാവരും കരുതുന്നത്, എന്നാൽ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ച് നിങ്ങളുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയാൽ തട്ടിപ്പ്കാർക്ക് നിങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കാൻ സാധിക്കും.
കേരള പോലീസ് അറിയിപ്പാണ് നിങ്ങളിലേക്ക് എത്തിക്കുന്നത്, ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്ന സാഹചര്യം ഉണ്ടായേക്കാം. ഒരു പ്രതിയുടെ ലൂക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെയാണ് കേരള പോലീസ് അവരുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പോസ്റ്റ് ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ അലക്ഷ്യമായ കൈകാര്യം ചെയ്യുന്നത് മൂലം ഇത്തരത്തിലുള്ള തട്ടിപ്പിന് ഇര ആയേക്കാം.
ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതോടെ ഓ ടി പി ലഭിക്കുകയും അത് വഴി പണം തട്ടിയെടുക്കാനും സാധിച്ചേക്കും. നമ്മുടെ ഐഡി കാർഡും മറ്റും അലക്ഷ്യമായി ഉപയോഗിക്കാതിരിക്കുകയും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന സിം നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ബാങ്കിൽ പോയി നമ്പർ മാറ്റുകയോ മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്യേണ്ടതാണ്.
