പ്രമുഖ കൊറിയർ കമ്പനിയായ ആറാമെക്‌സ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്ക, ജോർദാൻ, ഹോങ്കോങ്, ഈജിപ്ത്, യു.എ.ഇ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ആണ് അവസരം ലഭിക്കുന്നത്.
ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ, കണ്ടൻറ് റൈറ്റർ, സെയിൽസ് മാനേജർ, ട്രാഫിക് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, വെയർ ഹൗസ് സൂപ്പർവൈസർ, അക്കൗണ്ട് എക്സിക്യൂട്ടീവ് തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ആണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വിവിധ തസ്തികയും അവയുടെ വിവരങ്ങളും വായിച്ചു മനസ്സിലാക്കിയ ശേഷം നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ഔദ്യോഗിക വെബ്സൈറ്റിൽ കാണുന്ന Apply now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം നിങ്ങളുടെ സി വി, ഒറിജിനൽ പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
