എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഗ്രാജുവേറ്റ് അപ്പ്രെന്റിസ് ഡിപ്ലോമ അപ്പ്രെന്റിസ് എന്നീ തസ്തികകളിലായി 25 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി മാർച്ച് 17 മുതൽ മാർച്ച് 25 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഗ്രാജുവേറ്റ് അപ്പ്രെന്റിസ് തസ്തികയിൽ 11 ഒഴിവുകൾ, ഡിപ്ലോമ അപ്പ്രെന്റിസ് തസ്തികയിൽ 14 ഒഴിവുകൾ ആണുള്ളത്. 12000 മുതൽ 15000 രൂപവരെയാണ് ഗ്രാജുവേറ്റ് അപ്പന്ഡിസ് & ഡിപ്ലോമ അപ്പ്രെന്റിസ് തസ്തികയിലെ ശമ്പളം. പരമാവധി പ്രായം 26 വയസ്സാണ്.
ഗ്രാജുവേറ്റ് അപ്പന്ഡിസ് , ഡിപ്ലോമ അപ്പ്രെന്റിസ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത നാലുവർഷത്തെ എൻജിനീയറിങ് ബിരുദവും മൂന്നുവർഷത്തെ ഡിപ്ലോമയും പാസായവർക്കാണ്. താല്പര്യമുള്ളവർക്കും ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യതയുള്ളവർക്കും ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
