സ്വന്തമായൊരു ഭവനം ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. അതുകൊണ്ടുതന്നെ ഒരു ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി അധികമാളുകളും ആശ്രയിക്കുന്നത് ബാങ്കുകളെയും മറ്റു ധനകാര്യസ്ഥാപനങ്ങളെയുമാണ്. ഇവയ്ക്ക് ആണെങ്കിൽ വലിയ നിരക്കിൽ തന്നെയുള്ള പലിശയും ആണ് അവർ ഈടാക്കുന്നതും. എന്നിരുന്നാൽ തന്നെയും ഉപഭോക്താക്കൾ അത്രയും തന്നെ പലിശ കൊടുത്തു കൊണ്ട് തന്നെ വായ്പ എടുക്കുകയാണ് പതിവ്.
എന്നാൽ ഇപ്പോൾ വീടു നിർമാണത്തിന് ആവശ്യമായ തുക ഒരു രൂപ പോലും പലിശയില്ലാതെ നിങ്ങൾക്ക് ലഭിക്കുന്നു. രണ്ടര ലക്ഷത്തോളം രൂപയാണ് നിങ്ങൾക്ക് വായ്പയായി ലഭിക്കുന്നത്. ഈയൊരു പദ്ധതിയിലേക്ക് ഉള്ള അപേക്ഷകൾ ഇപ്പോൾ ക്ഷണിച്ചിരിക്കുകയാണ്. കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ ആളുകൾക്കാണ് ഈയൊരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ആണ് രണ്ടര ലക്ഷം വരെ ലോൺ ആയി ഉപഭോക്താക്കൾക്ക്നൽകുന്നത്.
ഇതിൻറെ തിരിച്ചടവ് കാലാവധി നിർണയിച്ചിരിക്കുന്നത് 7 വർഷമാണ്. കൂടാതെ തവണകളായി ഓരോ മാസവും തുക അടയ്ക്കുവാനും സാധിക്കുന്നതാണ്. ഈയൊരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത് രണ്ടുവർഷത്തോളം മദ്രസ അധ്യാപകരായി ഉപജീവനം നടത്തിയവർക്കാണ്. അർഹരായ ആളുകൾക്ക് അപ്ലിക്കേഷൻ ഫോറം ഡൗൺലോഡ് ചെയ്ത് എടുത്തതിനുശേഷം പൂരിപ്പിച്ച് നൽകുക.
