ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡ് 40 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സൂപ്പർവൈസർ ട്രെയിനീ (ഫിനാൻസ്) തസ്തികയിലാണ് അവസരം. കേന്ദ്ര സർക്കാർ ജോലി നോക്കുന്ന എല്ലാവര്ക്കും ഇതൊരു നല്ല അവസരം തന്നെ ആയിരിക്കും. ഓൺലൈനായി അപേക്ഷകൾ ഏപ്രിൽ 05,2021 മുതൽ ഏപ്രിൽ,26 2021 വരെ സമർപ്പിക്കാം.
സൂപ്പർവൈസർ ട്രെയിനീ (ഫിനാൻസ്) തസ്തികയിൽ 40 ഒഴിവുകൾ ആണുള്ളത്. ഇതിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം .33,500 രൂപ മുതൽ 1,20,000 രൂപ വരെയാണ്. പരമാവധി പ്രായപരിധി 27 വയസ്സാണ്.
യോഗ്യത : ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കോമേഴ്സിൽ 70% മാർക്കോടെ ബിരുദം നേടിയവർക്കും അല്ലെങ്കിൽ തത്തുല്യം ഉള്ളവർക്കും അപേക്ഷിക്കാം.
UR/EWS/OBC വിഭാഗത്തിന് 300 രൂപ അപേക്ഷ ഫീസും 200 രൂപ +GST പ്രോസസ്സിംഗ് ഫീസും അടയ്‌ക്കേണ്ടതാണ്. SC/ST/PWD/എക്സ്- സെർവീസ്‌മെൻ വിഭാഗത്തിന് അപേക്ഷ ഫീസില്ല, 200 രൂപ +GST പ്രോസസ്സിംഗ് ഫീസും ആണ് അടയ്‌ക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട രീതി : യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
