കേരള ബാങ്കിൽ കൺകറൻറ് ഓഡിറ്റർ:
കേരള ബാങ്കിൽ കൺകറൻറ് ഓഡിറ്റർ തസ്തികയിലെ 30 ഒഴിവുകളിലേക്ക് യോഗ്യതയുള്ള അവരിൽനിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സമാന തസ്തികയിൽ വിരമിച്ചവർക്ക് ആണ് അപേക്ഷിക്കാനുള്ള അവസരം. കേരളത്തിലെ വിവിധ ജില്ലകളിലായി ആണ് ഒഴിവുകൾ ഉള്ളത്. തിരുവനന്തപുരം- 2 കൊല്ലം- 2 ആലപ്പുഴ- 2 പത്തനംതിട്ട- 2 കോട്ടയം- 2 ഇടുക്കി- 2 എറണാകുളം- 2 തൃശ്ശൂർ- 2 പാലക്കാട്- 2 കോഴിക്കോട്- 3 വയനാട്- 2 കണ്ണൂർ- 2 കാസർഗോഡ്- 2 എന്നിങ്ങനെയാണ് ഒഴിവു വിവരങ്ങൾ.
താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. ശേഷം അപേക്ഷകൾ “The General Manager (HR), Kerala State Co-operative Bank Ltd.Palayam, Thiruvananthapuram -33 ” എന്ന വിലാസത്തിൽ അയക്കുക. അപേക്ഷൾ സ്വീകരിക്കുന്ന അവസാന തീയതി മെയ്, 5.
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വെറ്റിനറി സർവ്വകലാശാലയിൽ അസിസ്റ്റൻറ് എൻജിനീയർ:
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ കീഴിൽ തൃശ്ശൂരിലെ അനിമൽ സയൻസ് സർവകലാശാലയിൽ അസിസ്റ്റൻറ് എഞ്ചിനീയർ തസ്തികയിൽ ജോലി നേടാൻ അവസരം. സെൻട്രൽ ഇൻസ്ട്രുമെന്റഷൻ ലബോറട്ടറിയിൽ കരാർ നിയമനം ആയിരിക്കും. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഇൻസ്ട്രുമെന്റഷൻ എം.ടെക്കും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് ആണ്.
വിശദമായ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കുക. ശേഷം ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് ആവശ്യമായ രേഖകളുമായി “professor and implementing officer, central instrument laboratory, college of veterinary and animal sciences Mannuthy, Thrissur- 680651” എന്ന വിലാസത്തിലേക്ക് മെയ് 3, 2021 ന് മുൻപായി അയക്കുക.
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
