പുതുതായി എന്തെങ്കിലും തുടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് കൈത്താങ്ങായി സംസ്ഥാന സർക്കാർ നൽകുന്ന സബ്സിഡിയോട് കൂടിയ ലോണിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ രണ്ടുലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കും. എന്തെങ്കിലും ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും വലിയ വെല്ലുവിളി ആകുന്നത് അത് തുടങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക ബുദ്ധിമുട്ട് ആയിരിക്കും.
സംരംഭം തുടങ്ങാൻ ആവശ്യമായ മറ്റെല്ലാ കാര്യങ്ങളും ശെരിയായാലും മുതൽമുടക്ക് കണ്ടെത്താൻ ഒരു വഴിയും ഇല്ലാത്തവർക്ക് വളരെ വലിയ സഹായം തന്നെയായിരിക്കും ഈ സംസ്ഥാന സർക്കാർ പദ്ധതി. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയാണ് നിങ്ങൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിച്ച് ലോൺ ലഭ്യമാക്കാൻ സാധിക്കുന്നത്. രണ്ടുപേർക്കും മുതൽ അഞ്ച് പേർക്ക് വരെ കൂട്ടമായി ചേർന്ന് ഈ ലോണിന് അപേക്ഷിക്കാൻ സാധിക്കും. പദ്ധതിയിലൂടെ ലോൺ തുകയായി രണ്ടു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കും.
ഈ ഒരു ആനുകൂല്യം നിങ്ങളിലേക്ക് എത്തുന്നത് “മൾട്ടിപർപ്പസ് ജോബ് ക്ലബ്” എന്ന ഒരു സ്കീം മുഖേനയാണ്. ഇതിനായി അപേക്ഷ ഫോം നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയോ നിങ്ങളുടെ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയോ അല്ലെങ്കിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഔദ്യോഗിക വെബ്സൈറ്റ് മുഖേനയോ ലഭിക്കും. ഈ അപേക്ഷ ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച ശേഷം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നേരിട്ട് കൊടുക്കുക.
21 മുതൽ 40 വയസ്സുവരെ പ്രായപരിധി ഉള്ളവർക്ക് ആണ് ഇതിലേക്ക് അപേക്ഷിക്കാനുള്ള അർഹത. ലോൺ തുകയുടെ 25% സബ്സിഡിയായി സംസ്ഥാന സർക്കാർ തരും. പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് സബ്‌സിഡി കിട്ടുന്നത്. നിങ്ങൾ തുടങ്ങാൻ പോകുന്ന സംരംഭത്തിന് മൊത്തം തുകയുടെ 10% നിങ്ങളുടെ കയ്യിൽ നിന്ന് ചിലവാക്കേണ്ടി വരും. വ്യത്യസ്തമായ കുടുംബത്തിൽ ഉള്ളവർ ആയിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിച്ചതിനു ശേഷം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന നടത്തുന്ന ഇൻറർവ്യൂ നിങ്ങൾ പാസാകണം. ഒന്നോ അതിൽ കൂടുതലോ കൂടുതൽ ആളുകൾക്ക് എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ പദ്ധതി വളരെ ഉപകാരപ്രദമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
