കെ.എസ്.ആർ.ടി.സി യിൽ ജോലി നേടാൻ അവസരം.

കേരള സ്റ്റേറ്റ് എക്സ് സർവീസ്മെൻ ഡെവലപ്മെൻറ് ആൻഡ് റിഹാബിലിറ്റേഷൻ കോർപ്പറേഷൻ
കെ.എസ്.ആർ.ടി.സി യുടെ വിവിധ യൂണിറ്റുകളിലെ സെക്യൂരിറ്റി ഗാർഡ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. വിമുക്തഭടൻമാർക്ക് ആണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസരം. താൽക്കാലിക നിയമനം ആയിരിക്കും.

അപേക്ഷകൾ ഇ-മെയിൽ വഴിയോ തപാൽ വഴിയോ സമർപ്പിക്കാം. കെ.എസ്.ആർ.ടി.സി ഡിപ്പോകൾ തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ നോക്കാം. ചേർത്തല, എടപ്പാൾ, ചടയമംഗലം -കൊല്ലം, ചാത്തന്നൂർ – കൊല്ലം, എറണാകുളം, ചിറ്റൂർ -പാലക്കാട്, വടകര, തൊട്ടിൽപ്പാലം, ഈഞ്ചക്കൽ – തിരുവനന്തപുരം, പാറശാല, ഈസ്റ്റ് ഫോർട്ട് -തിരുവനന്തപുരം.

തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാം. താല്പര്യമുള്ളവർക്ക് kexconjobs.project@gmail.com എന്ന ഇമെയിൽ വഴിയോ കെക്സ്കോണിന്റെ വിലാസത്തിലേക്കോഅപേക്ഷകൾ അയക്കാം. അപേക്ഷയിൽ ജോലി ചെയ്യാനാഗ്രഹിക്കുന്ന കെ.എസ്.ആർ.ടി.സി യൂണിറ്റും മൊബൈൽ നമ്പറും ചേർക്കുക. വിശദവിവരങ്ങൾക്ക് 0471 -2320772 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply