മൊബൈൽ ഫോൺ വാങ്ങാൻ10000 രൂപ വരെ വായ്പ . പലിശ ഇല്ല

നമുക്കറിയാം, നിലവിലെ വിദ്യാർഥികളുടെ പഠനം ഓൺലൈൻ ആശ്രയിച്ചാണ്. പഠന ക്ലാസുകൾ മുതൽ പരീക്ഷ വരെ ഓൺലൈൻ മുഖേനയാണ്. എന്നാൽ ഈ ഒരു സേവനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സ്മാർട്ഫോൺ കൈവശമില്ലാത്ത കുട്ടികൾക്ക് ലഭ്യമാകുന്നല്ല എന്നത് വിഷമകരമായ ഒരു സത്യമാണ്. ഒരുപാട് കൂട്ടായ്മകളും രാഷ്ട്രീയ പാർട്ടികളും അവരാൽ കഴിയുന്ന പോലെ ദരിദ്രരായ കുട്ടികൾക്ക് സ്മാർട്ഫോൺ നൽകി വരുന്നുണ്ട്.

ഒരു തരത്തിലും സഹായം ലഭിക്കാതെ ഓൺലൈൻ ക്ലാസുകൾ നഷ്ടമാകുന്ന വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണിന് പലിശ രഹിത വായ്പ നൽകാൻ പദ്ധതി. ഡിജിറ്റൽ പഠനത്തിനാണ് വിദ്യാർത്ഥികൾക്ക് ഈ വായ്പ ലഭ്യമാക്കുന്നത്. സ്മാർട്ഫോൺ വാങ്ങാനായി ലഭിക്കുന്ന ഈ പലിശ രഹിത വായ്പ നൽകുന്നത് സഹകരണ സംഘങ്ങളും ബാങ്കുകളുമാണ് .

വിദ്യാ തരംഗിണി എന്ന പേരിലുള്ള ഈ പദ്ധതി മുഖേന ഡിജിറ്റൽ പഠനം വഴിമുട്ടുന്ന കുട്ടികൾക്ക് വലിയ ആശ്വാസം തന്നെയായിരിക്കും.ഒരു വിദ്യാർത്ഥിക്ക് 10,000 രൂപ വായ്പ നൽകും. ഒരു വിദ്യാർത്ഥിക്ക് മൊബൈൽ വാങ്ങാൻ 10,000 രൂപ വരെ വായ്പ നൽകും. നാളെ മുതൽ ജൂലൈ 31 വരെ വായ്പ നൽകും. ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നൽകാം.

Leave a Reply