ഇന്ത്യയിലെ ഓരോ കർഷകന്റെ അക്കൗണ്ടിലേക്കും വർഷം 6000 രൂപ ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. 3 ഘഡുക്കളായി 4 മാസത്തെ ഇടവേളകളിലായി ആണ് ലഭിക്കുന്നത്. അവസാന ഘടു നിരവധി ആളുകൾക്ക് ലഭിക്കുകയും അപേക്ഷ സമർപ്പിച്ച കുറച്ച് ആളുകൾക്ക് ലഭിച്ചിട്ടില്ല എന്നും കേൾക്കുന്നുണ്ട്. ഈ പദ്ധതിയിലേക്ക് ആദ്യമായി അപേക്ഷ സമർപ്പിക്കുന്നവർക്ക് 2 ഹെക്ടറിൽ താഴെ ഭൂമി ഉണ്ടായിരിക്കണം.
ഏത് തരം കൃഷിയും മതിയാകും, മാത്രമല്ല എപ്പോൾ വേണമെങ്കിലും അപേക്ഷകൾ സമർപ്പിക്കാം. അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷിച്ച ശേഷം അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത് ആവശ്യമേ രേഖകൾ ഉൾപ്പടെ കൃഷി ഓഫിസിൽ സമർപ്പിക്കുക. ശേഷം ഓഫീസർ വെരിഫൈ ചെയ്ത് ശേഷം മാത്രമേ ഈ അക്കൗണ്ട് ആക്റ്റീവ് ആകുകയുള്ളു.
കിസാൻ സമ്മാൻ നിധിയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടും തുക അക്കൗണ്ടിലേക്ക് ലഭിക്കാത്തവർ നിങ്ങളുടെ ബെനഫിഷ്യറി സ്റ്റാറ്റസ് പരിശോധിക്കുക. ആധാർ വെരിഫൈഡ് എന്ന് കാണിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. പേരുകൾ തമ്മിൽ വ്യത്യാസമില്ലെന്ന് ഉറപ്പു വരുത്തുക. കൊടുത്തിട്ടുള്ള ബാങ്ക് ഡീറ്റെയിൽസ് പേരിൽ വ്യത്യാസമുണ്ടെങ്കിലും അത് തിരുത്തുക. കൂടുതൽ വിവരങ്ങൾക്ക് തുടർന്നുള്ള വീഡിയോ കാണുക.
