വിദ്യാർത്ഥികൾക്കുള്ള സൗജന്യ കിറ്റ് രണ്ടാംഘട്ടം

വിദ്യാർത്ഥികൾക്കുള്ള സൗജന്യ കിറ്റ് രണ്ടാംഘട്ടം വിതരണത്തിന്റെ കാര്യങ്ങൾ പുരോഗമിച്ച് വരുന്നുണ്ട്, വിശദമായി വിവരങ്ങൾ നോക്കാം. മുൻപ് ലഭിച്ചിരുന്നത് 2019-2020 കാലഘട്ടത്തിലെ ആയിരുന്നു. ഇനി ആരംഭിക്കാൻ പോകുന്നത് പുതിയ അധ്യയന വർഷത്തിലെ ആയിരിക്കും. ഏതൊക്കെ മാസത്തിലെയാണ് ലഭിക്കാൻ പോകുന്നത്, എങ്ങനെയാണ് ലഭിക്കുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിട്ടില്ല.

2020 21 കാലഘട്ടത്തിലെ കിറ്റ് ആണ് ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ഘട്ട വിതരണത്തിന് സമയത്ത് സ്‌കൂൾ ട്രാൻസ്ഫർ ആയ കുട്ടികൾ മുൻപ് പഠിച്ച സ്‌കൂളുകളിൽ പോയി കിറ്റ് വാങ്ങാമായിരുന്നു. ഇനി ലഭിക്കുന്നത് പ്രീപ്രൈഅംറി, ലോവർ പ്രൈമറി, അപ്പർ പ്രൈമറി സെക്ഷനിലെ കുട്ടികൾക്കാണ്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായിരിക്കും കിറ്റുകൾ ലഭിക്കുന്നത്.

വ്യത്യസ്ത അളവുകളിലാകും കിറ്റ് ലഭിക്കുന്നത്. സംസ്ഥാന സിലബസിൽ സർക്കാർ അംഗീകൃത എയ്‌ഡഡ്‌ സ്‌കൂളുകളിലും സർക്കാർ സ്‌കൂളുകളിലും പഠിക്കുന്ന കുട്ടികൾക്കാകും ഈ ആനുകൂല്യം ലഭിക്കുന്നത്. ഈ അക്കാദമിക് വര്ഷത്തിൽ ഒന്നാം ക്ലാസ് മുതൽ ഇപ്പോൾ എട്ടാം ക്ലാസ് എത്തിയ കുട്ടികൾക്ക് വരെയാകും ലഭിക്കുന്നത്. സ്‌കൂളുകൾ മുഖേന തന്നെയാകും ഈ സമയത്തും വിതരണം നടത്താൻ ഉദ്ദേശിക്കുന്നത്. സ്‌കൂളുകളിൽ കിറ്റ് എത്തിയിട്ടില്ല, കൂടുതൽ വിവരങ്ങൾ ലഭിക്കുമ്പോൾ നിങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കും.

Leave a Reply