ഇന്നത്തെ കാല ഘട്ടത്തിൽ ഹെൽത് ഇൻഷുറൻസ് എടുക്കാത്തവരായിട്ട് അധികമാരും കാണില്ല . ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഡയറക്റ്റ് ആയിട്ടുള്ള ഇൻഷുറൻസ് കിട്ടുന്ന ഒരു പോളിസിയാണിത്. പ്രത്യേകിച്ചും ഇന്നത്തെ കാലത്തെ കൊറോണ പശ്ചാത്തലത്തിൽ നൂറു ശതമാനവും സൗജന്യമായി ഈ ഇൻഷുറൻസിനെ വിനിയോഗിക്കാവുന്നതാണ്. മറ്റു പ്രൈവറ്റ് കമ്പനികളുടേത് പോലുള്ള ഒരു സേഫ്റ്റിയുടെ ഒരു കണ്സെണോ അല്ലെങ്കിൽ മറ്റു കോമ്പ്ലിക്കേഷനുകളോ ഒന്നും തന്നെ ഇല്ലാത്ത സുതാര്യമായ ഒരു പോളിസിയാണിത്.
” ആരോഗ്യ സഞ്ജീവനി ” എന്നാണ് ഈ ഇൻഷുറൻസിന്റെ പേര്. ഏപ്രിൽ 2020 ന് ആണ് ഗവണ്മെന്റ് ഓഫ് ഇന്ത്യ ഈ പോളിസി ഇൻട്രൊഡ്യൂസ് ചെയ്തത്. ഗവണ്മെന്റിന്റെ പൂർണമായ ഉത്തരവാദിത്തത്തോട് കൂടി,അവർ തന്നെ ഡയറക്റ്റ് ആയി ഹാൻഡിലെ ചെയ്യുന്ന പോളിസി കൂടിയാണിത്. ബാക്കിയുള്ള ഇൻഷുറൻസ് കമ്പനികളുമായി കൂടിച്ചേർന്നു കൊണ്ടാണ് സാധാരണക്കാരിലേക്ക് ഈ പോളിസിയെ എത്തിക്കുന്നത്. അൻപതിനായിരം രൂപ തൊട്ട് അഞ്ചു ലക്ഷം രൂപ വരെ ഉള്ള പോളിസികളുണ്ട്. ഒരു ഫാമിലിയെ ഒരു അംഗം തൊട്ട് പത്തു വരെ അംഗങ്ങളെ ഈ പോളിസിയിലേക്ക് ഉൾപെടുത്താൻ സാഥിക്കുന്നു. സാദാരണക്കാർക്ക് കൂടെ അഫോർഡ് ചെയ്യാൻ പറ്റുന്ന തുകയിൽ നിന്ന് തന്നെ ഈ പോളിസി ആരംഭിക്കാൻ കഴിയുന്നതാണ്.
ഇതിൽ ജോയിൻ ചെയ്യാൻ പറ്റുന്ന മാക്സിമം പ്രായം 65 വയസ്സാണ്. 18 വയസ്സ് തൊട്ടേ ജോയിൻ ചെയ്യാൻ പറ്റുന്നതാണ്.ഈ ഒരു പ്രായത്തിൽ തന്നെ ജോയിൻ ചെയ്യുകയാണെങ്കിൽ വളരെ കുറച്ചു പ്രീമിയം തുക മാത്രം അടച്ചാൽ മതിയാകുന്നതാണ് .1 മാസം തൊട്ട് 1 വര്ഷം വരെ അടയ്ക്കാവുന്ന രീതിയിലുള പ്രീമിയം തുകകളുണ്ട്.ജോയിൻ ചെയ്തതിനു ശേഷം മറ്റൊരു ഇൻഷുറൻസിലേക്ക് നിങ്ങൾക്ക് പോർട്ട് ചെയ്യാനും സാധിക്കുന്നു . കൂടാതെ ഐ ആർ ഡി എ അപ്രൂവ് ചെയ്ത ഒരു പോളിസി കൂടെ ആണിത്. നൂറു ശതമാനവും കാഷ്‌ലെസ്സ് ആയിട്ടുള്ള ട്രീറ്റ്മെന്റ് തന്നെ ലഭിക്കുന്നതാണ്.
ഗവണ്മെന്റ് ഓഫ് ഇന്ത്യ അപ്പ്രൂവ് ചെയ്ത ഏത് തരം ചികിത്സാ രീതിക്കും ഈ പോളിസി ഉപയോഗിക്കാം. ഇതിൽ ജോയിൻ ചെയ്ത് മുപ്പത് ദിവസം ആകുമ്പോഴേക്കും പോളിസി ആക്റ്റീവ് ആയിതുടങ്ങും. ചില പ്രത്യേക സാഹചര്യങ്ങളിൽ അല്ലാതെ ജോയിൻ ചെയ്യാൻ മെഡിക്കൽ ചെക്കപ്പും ആവശ്യമായി വരുന്നില്ല. ഏത് ഇൻഷുറൻസ് കമ്പനി വഴിയും ഈ ഒരു സ്കീമിലേക്ക് ജോയിൻ ചെയ്യാൻ സാധിക്കുന്നതാണ് . ഇതിനെ പറ്റി കൂടുതൽ അറിയാൻ നിങ്ങളുടെ അടുത്തുള്ള ഗവേണ്മെന്റിന്റെയോ അല്ലെങ്കിൽ പ്രൈവറ്റ് ഇൻഷുറൻസ് കമ്പനികളുമായി ബന്ധപ്പെട്ടാൽ മാത്രം മതിയാകുന്നതാണ്.
