കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർകെറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് ടെക്‌നിഷ്യൻ (ബോയ്‌ലർ ഓപ്പറേറ്റർ ) തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സെന്റർ ഫോർ മാനേജ്‌മന്റ് ടെവേലോപ്മെന്റ്റ്-ന്റെ ഔദ്യോഗിക വെബ്സൈറ്റ് ( www.cmdkerala.net ) വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15.06.2020 ആണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
ടെക്‌നിഷ്യൻ (ബോയ്‌ലർ ഓപ്പറേറ്റർ ) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ആലപ്പുഴയാകും പോസ്റ്റിങ്ങ് നടക്കുക. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് SSLC അല്ലെങ്കിൽ തത്തുല്യ വിജയം, കൂടാതെ ബോയ്‌ലർ ഓപ്പറേഷൻ ഫസ്റ്റ്/ സെക്കന്റ് ക്ലാസ് സർട്ടിഫിക്കറ്റ് ആണ് ആവശ്യമായ യോഗ്യത. പരമാവധി പ്രായപരിധി 40 വയസ്സാണ്. 20,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപ്ലിക്കേഷൻ സമർപ്പിക്കുന്നതിനോടൊപ്പം ഫോട്ടോയും, വെള്ളം പേപ്പറിൽ ഒപ്പും, SSLC സർട്ടിഫിക്കറ്റ്, ITI സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ), ബോയ്‌ലർ ഓപ്പറേഷനിലെ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ കൂടി സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുൻപായി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.


| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
