ജോലി ഇല്ലാത്തവർക്കും അല്ലാതെ സ്വയം തൊഴിൽ കണ്ടെത്താൻ എംപ്ലോയ്‌മെന്റ്റ് എക്സ്ചേഞ്ച് കീഴിൽ ഉള്ള ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ ലോൺ ലഭിക്കുന്ന ഈ സ്കീമിനെ പറ്റി നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക. KESRU ( kerala employment scheme for the registered unemployed) എന്നാണ് ഈ പദ്ധതിയുടെ പേര്. ചെറിയൊരു സംരംഭം തുടങ്ങാനായി ലോൺ ലഭിക്കും, ഇതിനായി എമ്പ്ലോയെമെൻറ് എക്‌സ്‌ചെയ്ഞ്ചിൽ അപേക്ഷിക്കുകയാണ് വേണ്ടത്.
21 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിന് വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചെയ്ഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. 1 ലക്ഷം രൂപ ലോൺ കിട്ടുന്ന ഈ പദ്ധതിയിൽ 20% രൂപ സബ്‌സിഡി ലഭിക്കും. നമ്മൾ രജിസ്റ്റർ ചെയ്‌തിട്ടുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചെയ്ഞ്ചിൽ പോയി ലോണിനായി അപേക്ഷിച്ചാൽ ഒരു ഇന്റർവ്യൂ ഉണ്ടാകും, അതിന് ശേഷം ബാങ്കിൽ നിന്ന് ലോൺ തുക ലഭിക്കും. ജോലി ഇല്ലാത്തവർക്കും ചെറിയൊരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു അവസരം തന്നെയാണ്.
പദ്ധതിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് കേരളം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. https://employment.kerala.gov.in/ എന്ന വെബ്സൈറ്റ് ഓപ്പൺ ആക്കുക. മുകളിൽ വലതു വശത്തായി കാണുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് അതിൽ Schemes എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. അവിടെ KESRU എന്നത് സെലക്ട് ചെയ്യുക. ഇവിടെ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ലോണിന്റെ വിശദവിവരങ്ങൾ വായിച്ചു മനസ്സിലാക്കാവുന്നതാണ്. ഇത് നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.
