കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം.

സി എസ് ഐ ആർ സ്ട്രക്ച്ചറൽ എൻജിനീയറിങ് റിസർച്ച് സെൻറർ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ്, ഡ്രൈവർ, ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യതയുള്ളവർക്ക് ഓൺലൈനായി മാർച്ച് 19 2021 മുൻപായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പ്ലസ് ടു പാസായവർക്കും നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും ആണ്. പരമാവധി പ്രായപരിധി യു ആർ വിഭാഗത്തിന് 28 വയസ്സും ഒബിസി വിഭാഗത്തിന് 31 വയസ്സും ആണ്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 19,900 രൂപ മുതൽ 63,200 രൂപവരെയാണ്.

ഡ്രൈവർ തസ്തികയിലേക്ക് പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. കൂടാതെ അപേക്ഷകന് ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസും ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസും ഉണ്ടായിരിക്കണം. കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും മോട്ടോർ മെക്കാനിക്‌സിൽ അറിവും ഉണ്ടായിരിക്കണം. ഈ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 19,900 രൂപ മുതൽ 63,200 രൂപ വരെയാണ്.

ടെക്നീഷ്യൻ തസ്തികയിലേക്ക് ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് എസ് സി അല്ലെങ്കിൽ പത്താം ക്ലാസ് പാസ്സായവർക്കും പ്രസ്തുത ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്. 28 വയസ്സ് ആണ് പരമാവധി പ്രായപരിധി. 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷകൾ സമർപ്പിക്കാം.

Leave a Reply