കേരള ട്രേഡേഴ്‌സ് വെൽഫെയർ ബോർഡിൽ ഒഴിവുകൾ

കേരള ട്രേഡേഴ്സ് വെൽഫെയർ ബോർഡ് തിരുവനന്തപുരത്ത് വിവിധ തസ്തികകളിലായി ജോലി നേടാൻ അവസരം. ഡ്രൈവർ, ഓഫീസ് അറ്റൻഡ് എന്നീ തസ്തികകളിലേക്കാണ്യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് – ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.

ഡ്രൈവർ തസ്തികയിൽ 1 ഒഴിവുണ്ട്, 18,000 രൂപ മുതൽ 41,500 രൂപ വരെയാണ് ശമ്പളം. ഡയറക്ട് റിക്രൂട്ട്മെൻറ് വഴിയായിരിക്കും നിയമനം നടക്കുന്നത്. 18 – 36 വയസ്സ് വരെയാണ് പ്രായപരിധി. ഏഴാംക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം, കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരും കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരും നിശ്ചിത മെഡിക്കൽ ഫിറ്റ്നസ് ഉള്ളവർക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യത.

ഓഫീസ് അറ്റൻഡ് തസ്തികയിൽ 1 ഒഴിവാണ് ഉള്ളത്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 16500 – 35700 രൂപ വരെയാണ്. പ്രായപരിധി 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ്. SSLC അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്കും സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യത.

അപേക്ഷാഫീസ് 400 രൂപയാണ് . അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 1 2021 ആണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഒഫീഷ്യൽ വെബ്സൈറ്റ് (www.cmdkerala.net) വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക.

Leave a Reply