9 മണിക്കൂര്‍ ഉറങ്ങിയാല്‍ 10 ലക്ഷം രൂപ

നമ്മൾ വ്യത്യസ്തമായ നിരവധി ജോലികൾ കേട്ടിട്ടുണ്ട്, എന്നാൽ ഉറങ്ങി കൊണ്ട് സമ്പാദിക്കാവുന്നത് ജോലിയെ കുറിച്ച് കേട്ടിട്ടുണ്ടാകില്ല. നിരവധി ആളുകളുടെ സ്വപ്ന ജോലിയാണ് എന്ന് വേണമെങ്കിൽ പറയാം. അത്തരത്തിൽ ഒരു ഇന്റേൺഷിപ് ജോലിയെക്കുറിച്ച് നോക്കാം. 9 മണിക്കൂർ ഉറങ്ങി കൊണ്ട് പത്തുലക്ഷം രൂപ വരെ സംഭവിക്കാം, വിശ്വസിക്കാനാവുന്നില്ല അല്ലേ! വേക്ക്ഫിറ്റ് എന്ന കമ്പനിയുടെ സ്ലീപ് ഇന്റേൺഷിപ് എന്ന ഈ പ്രോഗ്രാമിനെ കുറിച്ച് ആണ് ഇവിടെ വിവരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി മനസ്സിലാക്കാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അവിടെത്തന്നെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്കും കാണാവുന്നതാണ്. നിങ്ങളുടെ അപേക്ഷ സമർപ്പിച്ചതിനു ശേഷം നിങ്ങൾ സെലക്ട് ആവുകയാണ് എങ്കിൽ നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ വീട്ടിൽ തന്നെ ദിവസം 9 മണിക്കൂർ കിടന്നുറങ്ങണം. അങ്ങനെ 100 രാത്രികൾ ഉറങ്ങി തീർത്താൽ കമ്പനി പറയുന്ന ഈ തുക നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ഏറ്റവും നന്നായി പെർഫോം ചെയ്യുന്ന ആളിനെ പത്തുലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. നിങ്ങളുടെ ഉറക്കം അവർക്ക് ട്രാക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഈ കമ്പനി തന്നെ തരുന്ന അവരുടെ പ്രൊഡക്റ്റിൽ തന്നെയായിരിക്കണം നിങ്ങൾ കിടന്നുറങ്ങേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വ്യക്തിക്കും ഒരു ലക്ഷം രൂപ വീതം ലഭിക്കുന്നതാണ്. കൂടാതെ സ്ലീപ് ചാമ്പ്യന് പത്തുലക്ഷം രൂപയും ലഭിക്കും. ഒരു നൂറു ദിവസത്തെ ഇന്ത്യൻ ഷിപ്പ് പ്രോഗ്രാമാണിത്.

ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply