റിസ്ക് എടുക്കാതെ വിജയിക്കുക ഇല്ലെന്ന് വലിയ ബിസിനസ്സുകാർ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. അതു കൊണ്ട് വലിയ മുതൽമുടക്കിൽ 1 കോടിയോളം തുക ലാഭം കിട്ടുന്ന ബിസിനസ്സ് നെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. പലതരം ബിസിനസ്സുകൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിലും കൂടിയ മുതൽമടക്ക് ചില വിഭാഗം ആളുകൾക്ക് ബിസിനസ്സ് നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. 30 ലക്ഷത്തോളം മുടക്കിയാൽ മാസം 1 കോടി അല്ലെങ്കിൽ അതിലധികമോ രൂപ വരെ ലാഭം കിട്ടുന്ന പുതുമയുള്ള, എന്നാൽ അധികം ആരും ചെയ്യാത്ത, വിപണികളിൽ ഡിമാൻഡ് ഉള്ള ബിസിനസ്സാണിത്.
റൂഫിംഗ് ഷീറ്റിനെ പറ്റി കേൾക്കാത്തവർ കുറവാണ്.
അതു കൊണ്ട് തന്നെ റൂഫിംഗ് ഷീറ്റ് നിർമാണ ബിസിനെസ്സിനെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. റൂഫിംഗ് ഷീറ്റിന്റെ ആവശ്യകത നിങ്ങൾക്ക് പറഞ്ഞു തരണ്ടേ കാര്യമില്ലല്ലോ. കൺസ്ട്രക്ഷൻ വർക്കുകളിൽ റൂഫിങ്ങിന്റെ സാനിധ്യം കാരണം പണവും സമയും ലാഭിക്കാം എന്നുള്ളത് കൊണ്ട് വളരെ ഡിമാൻഡ് ഉള്ള ബിസിനസ്സാണിത്. ഫാക്ടറികൾ, വെയർഹൗസുകൾ, ഗോഡൗണുകൾ, വീടുകൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റോപ്പുകൾ തുടങ്ങി എല്ലായിടത്തും റൂഫിങ്ങിന്റെ ആവശ്യകത കൂടി കൂടി വരികയാണ്.
ഒരിക്കലും ചെറിയ മുതൽമുടക്കിൽ ഈ റൂഫിംഗ് ഷീറ്റ് നിർമാണ ബിസിനസ്സ് നടത്താമെന്ന് ആരും വിചാരിക്കേണ്ട. കാരണം, ഈ ബിസിനസ്സിൽ റൂഫിംഗ് ഷീറ്റിന്റെ മെഷീൻ തന്നെ ഏകദേശം 16 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയാണ്. 20 ലക്ഷം മെഷീൻ തന്നെ ആയാൽ പോലും ഷീറ്റ് നിർമിക്കാൻ വേണ്ട ജംബോ റോളുകൾ ഉൾപ്പടെ 30 ലക്ഷം രൂപ മൂലധനം ആവശ്യമാണ്. പല ക്വാളിറ്റിയിലുള്ള, കളറിലുള്ള റോളുകൾ മെഷനിന്റെ സഹായത്തോടെ പല രൂപത്തിലുള്ള ഷീറ്റുകളാക്കി മുറിച്ച് നമ്മുടെ ബ്രാൻഡ് പേരും പ്രിന്റ് ചെയ്തു വിപണികളിൽ വിൽക്കാവുന്നതാണ്.
ഒരു മീറ്റർ ജംബോ റോൾ ഹോൾസെയിൽ ആയി വാങ്ങുന്നത് 40 മുതൽ 60 രൂപ വരെയാണെങ്കിൽ ഒരു മീറ്റർ ഷീറ്റ് വിൽക്കുന്നത് 200 മുതൽ 300 രൂപ വരെയാണ്. 1 മിനിറ്റിൽ 15 മീറ്റർ നിർമിക്കാമെന്നിരിക്കെ ഒരു ദിവസം 8 മണിക്കൂർ ജോലി ചെയ്‌താൽ 7200 മീറ്റർ വരെ നിർമിക്കാം. ഇങ്ങനെ ഒറ്റ ദിവസം കൊണ്ട് മൂന്നര ലക്ഷം വരെ വരുമാനം കിട്ടുക വഴി ഒരു മാസം 1 കോടി രൂപ വരെ സമ്പാദിക്കാൻ പറ്റും. വൈദ്യുതി ചിലവുകളും തൊഴിലാളികളുടെ കൂലിയും മറ്റു ചിലവുകളും കഴിഞ്ഞിട്ടു ഏകദേശം 1 കോടിയോളം രൂപ വരുമാനം പ്രതീക്ഷിക്കാം. ഓർക്കുക റിസ്ക് എടുത്തിട്ടുള്ളവർ ജീവിതത്തിൽ വിജയിച്ചിട്ടേ ഉള്ളൂ.
