മാതൃജ്യോതി പദ്ധതി വഴി 48,000 രൂപ സഹായം

സർക്കാരിന്റെ ജനങ്ങളിലേക്ക് ലഭ്യമാകുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. മാതൃജ്യോതി പദ്ധതി എന്നാണ് അതിന്റെ പേര്. ഈ പദ്ധതിയിൽ കുറച്ചു മാറ്റങ്ങൾ വരുത്തി ജനങ്ങളിലേക്ക് എത്തുന്ന കാര്യം കേരള ആരോഗ്യ മന്ത്രി കഴിഞ്ഞ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. 48,000 രൂപ ലഭിക്കുന്ന ഈ പദ്ധതിയെ പറ്റി കൂടുതൽ അറിയാം. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സാമൂഹിക സേവന വകുപ്പ് കൈകാര്യം ചെയ്യുന്ന വിവിധങ്ങളായ ആനുകൂല്യങ്ങളിൽ ഒന്നാണ് മാതൃജ്യോതി പദ്ധതി. കാഴ്ച പരിമിധി ഉള്ള അമ്മമാർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

കുഞ്ഞുങ്ങളെ ഗർഭം ധരിക്കുന്നത് മുതൽ 2 വര്ഷം വരെ ഈ ആനുകൂല്യം ലഭിക്കുന്നതാണ്. 2 വർഷങ്ങളിലായി മാസം 2000 രൂപ വെച്ചാണ് ലഭിക്കുന്നത്. അങ്ങനെ മൊത്തം 48000 രൂപ ലഭിക്കും. അപേക്ഷ വയ്ക്കുന്നത് ഗർഭം ധരിച്ച് 3 മാസം കൊണ്ട് തന്നെ ചെയ്താൽ ആനുകൂല്യം പൂർണമായും ലഭിക്കും. 3 മാസത്തിന് ശേഷം 1 വർഷത്തിന് മുൻപും ആണ് അപേക്ഷ വെക്കുന്നതെങ്കിൽ കുട്ടിക്ക് 2 വയസ്സാകുന്നത് വരെയാണ് ആനുകൂല്യം ലഭിക്കുന്നത്.

1 ലക്ഷത്തിൽ താഴെ വരുമാനം ഉള്ളവർക്കും കാഴ്ചയുടെ കുറവ് 40% കൂടുതൽ ആണെങ്കിൽ അപേക്ഷിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട സെർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുണ്ട്. തുക അക്കൗണ്ടിലേക്ക് നേരിട്ട് ക്രഡിറ് ചെയ്യപ്പെടുന്നതാണ്. ഇതോടൊപ്പം തന്നെ അമ്മയുടെ ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസും ഹാജരാക്കേണ്ടതുണ്ട്. കാഴ്ച പരിമിതി ഉള്ളവർക്ക് മാത്രം ലഭിച്ചിരുന്ന ഈ പദ്ധതി വിപുലീകരിച്ച് ഇപ്പോൾ കുഞ്ഞുങ്ങളെ നോക്കാൻ ബുദ്ധിമുട്ടുള്ള സ്ത്രീകളെ കൂടി ഉൾപ്പെടുത്തിയാണ്. കുട്ടികളെ നോക്കാൻ സാധിക്കാത്ത ഏത് വെല്ലുവിളി നേരിടുന്ന സ്ത്രീകൾക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അർഹതയുണ്ട്.

Leave a Reply