ജൂലൈ മാസം മുതൽ വരുന്ന മാറ്റങ്ങൾ

ATM വഴി നടക്കുന്ന ട്രാന്സാക്ഷനിൽ പുതിയ 2 മാറ്റങ്ങൾ ജൂലൈ 2 മുതൽ വരുകയാണ്.ATM വഴി പണം പിൻവലിക്കുന്നവരും, ട്രാൻസാക്ഷൻ നടത്തുന്നവരും ATM കാർഡ് ഉള്ള എല്ലാവരും ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. വന്ന മാറ്റങ്ങളിൽ പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാമത്തേത് ബാങ്ക് ചാർജസിനെ സംബന്ധിച്ചുള്ളതാണ്. നമുക്കറിയാം കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക് ടൗൺ സമയത്ത് കേന്ദ്ര ധനമന്ത്രി നമ്മുക്ക് അനുവദിച്ചിരുന്ന ഇളവുകളിൽ ഒന്ന് ബാങ്ക് ചാർജ്‌സ് എടുത്ത് മാറ്റി എന്നതായിരുന്നു.

കൂടാതെ മറ്റൊരു ആനുകൂല്യം കൂടി തന്നിരുന്നു. അത് നമ്മുടെ ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ട കാര്യമില്ല എന്നതായിരുന്നു, അതിന് പ്രത്യേക ഫൈൻ ഒന്നും ഈടാക്കില്ലായിരുന്നു. ഈ രണ്ട് അനുകൂല്യത്തിന്റെ കാലാവധി ജൂൺ 30 വരെ മാത്രമായിരുന്നു. ആയത് കൊണ്ട് തന്നെ ജൂലൈ 1 മുതൽ ലിമിറ് കഴിഞ്ഞാൽ ട്രാന്സാക്ഷന് ബാങ്ക് ചാർജ്സ് ഈടാക്കും. ഉദാഹരണത്തിന് SBI അക്കൗണ്ട് ഉള്ള ഒരാൾക്ക് ഒരു മാസത്തിൽ ഫ്രീയായിട്ട് 8 ട്രാൻസാക്ഷൻ നടത്തം.

ഇതിൽ 5 ട്രാൻസാക്ഷൻ SBI ബാങ്ക് മുഖേനയും ബാക്കി 3 ട്രാൻസാക്ഷൻ മറ്റു ബാങ്കുകൾ വഴിയും നടത്തം. നഗരങ്ങളിലെ കസ്റ്റമേഴ്‌സിനെ കാര്യമാണിത്. ഇനി നഗരങ്ങളിൽ ഉള്ളവരുടെ കാര്യത്തിൽ ഒരു മാസത്തിൽ 10 ട്രാൻസാക്ഷൻ നടത്തം. അതിൽ 5 എണ്ണം SBI മുഖേനയും മറ്റ് ബാങ്കുകൾ വഴി 5 ട്രാൻസാക്ഷൻ നടത്താം. അത് കഴിഞ്ഞുള്ള ട്രാൻസാക്ഷൻ ചെയ്യുന്നതിന് 20 രൂപ + GST ഈടാക്കും. ഇനി മറ്റ് ഇടപാടുകൾക്കാണെങ്കിൽ 8 രൂപയും GST യും ഈടാക്കും. മറ്റൊരു മാറ്റം മിനിമം ബാലൻസ് ആണ്‌. മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ അതിന് ഫൈൻ ഈടാക്കും.

Leave a Reply