റിസൾട്ടുകൾ വളരെ പെട്ടെന്ന് ലഭിക്കും

ഈ വർഷത്തെ SSLC ,+2 റിസൾട്ട് കാത്തിരിക്കുകയാണ് വിദ്യാർഥികൾ. ഈ മാസം 30 ന് SSLC റിസൾട്ടും +2 അടുത്ത മാസം 30നും ആണ് വരുന്നത്. റിസൾട്ടുകൾ പെട്ടെന്ന് ലഭിക്കാൻ ഉള്ള വഴിയാണ് ഇവിടെ വിവരിക്കുന്നത്. ഈ വർഷത്തെ പരീക്ഷകൾ വളരെ വ്യത്യസ്‍തമായിരുന്ന. കോവിഡ് 19 പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റി വെച്ചിരുന്നു, പിന്നീട് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു പരീക്ഷകൾ നടന്നത്. ഈ വർഷത്തെ റിസൾട്ടുകൾ വരുന്നതും വളരെ പ്രത്യേകത ഉള്ളതായിരുന്നു.

റിസൾട്ടുകൾ നോക്കാൻ http://www.result.kite.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി സാധിക്കും. വെബ്സൈറ്റ് ഓപ്പൺ ആയതിന് ശേഷം രജിസ്റ്റർ നമ്പറും ജനന തീയതിയും എന്റർ ചെയ്ത് കൊടുക്കുക. ഇനി പെട്ടെന്ന് റിസൾട്ടുകൾ ലഭിക്കാൻ ഒരു ആപ്പ് ഡൌൺലോഡ് ചെയ്താൽ മതി. പ്ലേയ് സ്റ്റോറിൽ നിന്നും സഫലം 2020 എന്ന ആപ്പ് ഡൌൺലോഡ് ചെയ്യുക.

ഈ ആപ്പ് വഴി വ്യക്തിഗത റിസൾട്ട്, സ്കൂളുകളുടെ അടിസ്ഥാനത്തിൽ, ജില്ലയുടെ അടിസ്ഥാനത്തിൽ എന്നിങ്ങനെ റിസൾട്ട് ലഭിക്കാവുന്നതാണ്. റിസൾട്ട് അനാലിസിസ് എന്ന സെക്ഷനിൽ ലോഗിൻ ചെയ്യാതെ തന്നെ റിസൾട്ട് ലഭിക്കും. കോവിഡ് 19 പശ്ചാത്തലത്തിൽ റിസൾട്ട് നോക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അതത് സ്കൂളുകളിൽ ബന്ധപ്പെട്ടാൽ റിസൾട്ട് അറിയാൻ സാധിക്കും.

ആപ്പ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply