ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ‘എം ടി ഡ്രൈവർ, ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ, കാർപെന്റെർ,എം ടി എസ് (പ്യൂൺ), എം ടി എസ്( ചൗക്കിദാർ ), ലാസ്കർ എന്നീ തസ്തികകളിലേക്ക് ഓഫ്‌ലൈൻ ആയിട്ട് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 28 ആണ്. കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലുങ്കിനും തുടർന്ന് വായിക്കുക.
എം ടി ഡ്രൈവർ പോസ്റ്റിൽ 4 ഒഴിവുകളുണ്ട്. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. പത്താം ക്ലാസ് ജയിച്ചവർക്കും കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. ബന്ധപ്പെട്ട ട്രൈഡിൽ ITI സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്. കാർപെന്റെർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. ബന്ധപ്പെട്ട ട്രെഡിൽ ITI സർട്ടിഫിക്കറ്റ് ആണ് ആവശ്യമായ യോഗ്യത.
എം ടി എസ് (പ്യൂൺ) തസ്തികയിൽ ഒരു ഒഴിവുണ്ട്. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. പത്താം ക്ലാസ് ജയിച്ചവർക്കും കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഒരു ഒഴിവാണ് എം ടി എസ്( ചൗക്കിദാർ ) തസ്തികയിലുള്ളത്. 27 വയസ്സാണ് പരമാവധി പ്രായപരിധി. പത്താം ക്ലാസും 2 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. ലാസ്കർ തസ്തികയിൽ ഒരു ഒഴിവുണ്ട്. പത്താം ക്ലാസും 3 വർഷത്തെ പ്രവർത്തി പരിചയവും ആണ് യോഗ്യത.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
